കോണ്‍ഗ്രസ് യുവ നേതാവ് റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു; വധു കാലടി സ്വദേശിനിയായ ഡിസൈനര്‍ ലിപ്സി; വിവാഹം അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29 ന്; ആശംസകള്‍ അറിയിച്ചു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
കോണ്‍ഗ്രസ് യുവ നേതാവ് റോജി എം ജോണിന്റെ വിവാഹം നിശ്ചയിച്ചു
അങ്കമാലി: കോണ്‍ഗ്രസിലെ യുവ നേതാവും അങ്കമാലി എംഎല്‍എയുമായി റോജി എം ജോണ്‍ വിവാഹിതനാകുന്നു. കാലടി സ്വദേശി ഡിസൈനറും സംരംഭകയുമായ ലിപ്സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ വച്ച് ഈ മാസം 29 നാണ് വിവാഹം നടക്കുക. മാണിക്യമംഗലം പള്ളിയില്‍ വച്ച് നാളെ മനസമ്മതം നടക്കും
ഇന്ന് വധുവിന്റെ വീട്ടില്‍ വച്ചാണ് ഉറപ്പിക്കല്‍ ചടങ്ങ് നടന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ റോജിയുടെയും ലിപ്സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അങ്കമാലി കല്ലുപാലം റോഡ് മുള്ളന്‍മടക്കല്‍ എം.വി. ജോണിന്റെയും എല്‍സമ്മയുടെയും മകനാണ് റോജി എം. ജോണ്‍.
എം.എ, എം.ഫില്‍ ബിരുദധാരിയായ റോജി 2016 മുതല്‍ അങ്കമാലിയില്‍ നിന്നുള്ള നിയമസഭാംഗമാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റായിരുന്നു. നിലവില്‍ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.
കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവാണ് റോജി. എന്‍എസ്യുഐ ദേശീയ പ്രസിഡന്റായിരുന്ന റോജി 2016 മുതല്‍ അങ്കമാലി എംഎല്‍എയാണ്. കെപിസിസി അധ്യക്ഷ പദവിയിലേക്കും റോജിയുടെ പേര്‍ ചര്‍ച്്ചകളില്‍ ഉയര്‍ന്നിരുന്നു.