റോമന്‍ കാലഘട്ടത്തിലെ 'പള്ളി' ഒരു സിനഗോഗ് ആയിരുന്നിരിക്കാം; സ്‌പെയിനിലെ കാസ്റ്റുലോയിലെ ഖനനത്തിലെ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത് തെക്കന്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന ജൂത ജനസംഖ്യയുടെ വിവരങ്ങളിലേക്ക്; 'ക്ഷമയുടെ വെളിച്ചം' എന്നെഴുതിയ കൊത്തുപണികള്‍ കണ്ടെത്തി

റോമന്‍ കാലഘട്ടത്തിലെ 'പള്ളി' ഒരു സിനഗോഗ് ആയിരുന്നിരിക്കാം

Update: 2025-07-29 11:18 GMT

ബാഴ്‌സലോണ: റോമന്‍ കാലഘട്ടത്തിലെ പള്ളി ഒരു സിനഗോഗ് ആയിരുന്നിരിക്കാമെന്ന് സ്പെയിനില്‍ നിന്നുള്ള ഒരു കണ്ടെത്തല്‍ സൂചന നല്‍കുന്നു. ഐബറോ-റോമന്‍ പട്ടണമായ കാസ്റ്റുലോയില്‍ മുമ്പ് അറിയപ്പെടാത്ത ജൂത ജനസംഖ്യയുടെ സാന്നിധ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പതിനേഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം, കത്തിച്ചതിനുശേഷം, തകര്‍ന്ന എണ്ണ വിളക്കുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തെക്കന്‍ സ്പെയിനില്‍ ജീവിച്ചിരുന്ന ജൂത സമൂഹത്തിലേക്ക് വെളിച്ചം വീശാന്‍ ഇത് ഏറെ സഹായകമാകും.

ഇന്നത്തെ ആന്‍ഡലൂഷ്യന്‍ പട്ടണമായ ലിനാരെസിനടുത്തുള്ള കാസ്റ്റുലോയില്‍ നടത്തിയ ഖനനത്തില്‍, എ.ഡി നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ അവിടെ ഒരു വ്യക്തമായ ജൂത സാന്നിധ്യത്തിന്റെ തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. മെനോറകള്‍ കൊണ്ട് അലങ്കരിച്ച മൂന്ന് എണ്ണ വിളക്കുകളും മേല്‍ക്കൂരയിലെ ടൈലും കൂടാതെ, ഒരു കോണ്‍ ആകൃതിയിലുള്ള പാത്രത്തിന്റെ മൂടിയുടെ ഒരു കഷണം ഒരു എബ്രായ ഗ്രാഫിറ്റോയും അവര്‍ ഇവിടെ കണ്ടെത്തിയിരുന്നു.

ഇവിടെ കണ്ടെത്തിയ കൊത്തുപണിയില്‍ 'ക്ഷമയുടെ വെളിച്ചം' എന്നാണോ 'ദാവീദിനുള്ള ഗാനം' എന്നാണോ എഴുതിയിരിക്കുന്നത് എന്നതിനെക്കുറിച്ച് വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം തന്നെ ഈ പട്ടണത്തിലെ നേരത്തേ

അറിയപ്പെടാതിരുന്ന ജൂജനസംഖ്യയെ ആണ് സൂചിപ്പിക്കുന്നത്. ഒടുവില്‍ 1,000 വര്‍ഷങ്ങള്‍ക്ക് ശേഷം അവയെല്ലാം തന്നെ ജീര്‍ണ്ണതയിലേക്ക് വീഴുകയായിരുന്നു.

എ.ഡി നാലാം നൂറ്റാണ്ടിലെ ഒരു ആദ്യകാല ക്രിസ്ത്യന്‍ ബസിലിക്കയാണെന്ന് കരുതപ്പെടുന്ന ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍, കാസ്റ്റുലോയിലെ ജൂത സമൂഹം ആരാധനയ്‌ക്കെത്തിയ ഒരു സിനഗോഗ് ആയിരിക്കുമോ എന്ന് പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് പ്രേരണയായി. 1985 നും 1991 നും ഇടയില്‍ പള്ളിയുടെ സ്ഥലം ആദ്യമായി കുഴിച്ചെടുത്തപ്പോള്‍, പുരാവസ്തു ഗവേഷകര്‍ അത് ഒരു ക്രിസ്ത്യന്‍ കെട്ടിടമാണെന്ന് അനുമാനിച്ചു. 2012-2013 കാലഘട്ടത്തിലാണ് മേല്‍ക്കൂരയിലെ ടൈലുകള്‍ കണ്ടെത്തിയത്.

അത് വരെ കാസ്റ്റുലോയില്‍ വളരെ ചെറിയ ഒരു ജൂത സമൂഹം ഉണ്ടായിരിക്കാമെന്ന് ഗവേഷകര്‍ക്ക് അറിയില്ലായിരുന്നു. ഈ പള്ളി യഥാര്‍ത്ഥത്തില്‍ ഒരു സിനഗോഗ് ആയിരിക്കാനുള്ള സാധ്യതയാണ് അവര്‍ പരിഗണിക്കുന്നത്. ഫലസ്തീനില്‍ കാണപ്പെടുന്ന ചില സിനഗോഗുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, സ്ഥലത്തിന്റെ വാസ്തുവിദ്യാ സവിശേഷതകളിലേക്കും ഗവേഷകര്‍ വിരല്‍ ചൂണ്ടുന്നു. അക്കാലത്തെ സിനഗോഗുകള്‍ ക്രിസ്ത്യന്‍ ബസിലിക്കകളേക്കാള്‍ ചതുരാകൃതിയിലായിരിക്കാം എന്നും അവര്‍ വാദിക്കുന്നു. ഗവേഷകരുടെ സിദ്ധാന്തങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ഐബീരിയ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന ജൂത ആരാധനാലയങ്ങളില്‍ ഒന്നായിരിക്കും കാസ്റ്റുലോ സിനഗോഗ്.

Tags:    

Similar News