കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്

കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു!

Update: 2025-04-05 17:26 GMT

തിരുവനന്തപുരം: കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍.ശനിയാഴ്ച്ച ഉച്ചയോടെയാണ് നിലവിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയിസിനെ മറികടന്ന് എമ്പുരാന്‍ നേട്ടം കൈവരിച്ച വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്.അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്ഷന്‍ 250 കോടി പിന്നിട്ടു.ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തില്‍ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ നിര്‍മാതാവിനു കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആഗോള ഷെയര്‍ കലക്ഷനാണിത്.മലയാള സിനിമാ ആസ്വാദകരും മോഹന്‍ലാലും ഒരുപോലെ ആഘോഷമാക്കുന്ന ഈ നേട്ടത്തില്‍ ഇപ്പോള്‍ വൈറലാകുന്നത് കടുത്ത മോഹന്‍ലാല്‍ ആരാധകനും സിനിമാ എഴുത്തുകാരനുമായ സഫീര്‍ അഹമ്മദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ്.

കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു.അതും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്നിങ്ങളുടെ ഇഷ്ട താരത്തിന് ഒരിക്കലും സാധിക്കാത്ത,എന്തിന് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്ത അത്ര വലിയ വിജയം

ആരോടാ ഈ പറയുന്നതെന്നല്ലെ?അതെ,അവരോട് തന്നെ,മോഹന്‍ലാല്‍ ഹേറ്റേഴ്സ് എന്ന വ്യാജ സിനിമ പ്രേമികളോട്..കഴിഞ്ഞ അഞ്ചാറ് മോശം സിനിമകളുടെ ബോക്സ് ഓഫീസ് പരാജയത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച്,മോഹന്‍ലാലിന്റെ താടിയുള്ള മുഖത്തെ പരിഹസിച്ച് ,എഴുതിത്തള്ളി നിര്‍വൃതിയടഞ്ഞവരുടെ ശ്രദ്ധയിലേയ്ക്ക്,നിങ്ങള്‍ പരിഹസിച്ച ആ താടിയുള്ള മുഖം വെച്ച് തന്നെയാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നതെന്നും സഫീര്‍ തന്റെ കുറിപ്പില്‍ പറയു്ന്നു.

സഫീര്‍ അഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു.അതും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്നിങ്ങളുടെ ഇഷ്ട താരത്തിന് ഒരിക്കലും സാധിക്കാത്ത,എന്തിന് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്ത അത്ര വലിയ വിജയം

ആരോടാ ഈ പറയുന്നതെന്നല്ലെ??അതെ,അവരോട് തന്നെ,മോഹന്‍ലാല്‍ ഹേറ്റേഴ്സ് എന്ന വ്യാജ സിനിമ പ്രേമികളോട്..

കഴിഞ്ഞ അഞ്ചാറ് മോശം സിനിമകളുടെ ബോക്സ് ഓഫീസ് പരാജയത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച്,മോഹന്‍ലാലിന്റെ താടിയുള്ള മുഖത്തെ പരിഹസിച്ച് ,എഴുതിത്തള്ളി നിര്‍വൃതിയടഞ്ഞവരുടെ ശ്രദ്ധയിലേയ്ക്ക്,നിങ്ങള്‍ പരിഹസിച്ച ആ താടിയുള്ള മുഖം വെച്ച് തന്നെയാണ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നത്,അതും മിക്സ്ഡ് റിവ്യൂ വന്ന സിനിമ വെച്ച്..

200 ദിവസങ്ങള്‍ 4 റിലീസ് കേന്ദ്രങ്ങളിലും,ഒരേ തിയേറ്റര്‍ കോംപ്ലക്സില്‍ 365 ദിവസങ്ങളും തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ ഏത് താരത്തിന്റെയാണ്?ചിത്രം - മോഹന്‍ലാലിന്റേത്..

കോമഡി ജോണറിലുള്ള ഒന്നിലധികം സിനിമകള്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആയിട്ടുള്ളത് ഏത് താരത്തിന്റേതാണ്??

ചിത്രം,കിലുക്കം,ചന്ദ്രലേഖ -മോഹന്‍ലാലിന്റേത്..

മലയാള സിനിമയില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ ഏത് താരത്തിന്റേതാണ്??

ദൃശ്യം - മോഹന്‍ലാലിന്റേത്..

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ 100+ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമ ഏത് താരത്തിന്റെതാണ്??

ദൃശ്യം - മോഹന്‍ലാലിന്റെത്..

മലയാള സിനിമയില്‍ ആദ്യമായി 100 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ സിനിമ ഏത് താരത്തിന്റെതാണ്??

പുലിമുരുകന്‍ - മോഹന്‍ലാലിന്റെത്..

ഇപ്പൊ 250 കോടിയലധികം വേള്‍ഡ് വൈഡ് കളക്ഷന്‍ നേടി പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്ന സിനിമ ഏത് താരത്തിന്റെതാണ്??അതും മോഹന്‍ലാലിന്റെത്!

സത്യത്തില്‍ ബോക്സ്ഓഫീസില്‍ മോഹന്‍ലാലിനെ മലയാളത്തിലെ മറ്റേതുമൊരു താരത്തിനൊപ്പം താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്,ആവശ്യമില്ലാത്തതാണ്..കാരണം മോഹന്‍ലാലിന്റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലിന്റെ പകുതി പോലും മറ്റ് താരങ്ങള്‍ക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം..താരതമ്യം ചെയ്യപ്പെടുന്ന താരത്തിന്റെ ഏറ്റവും വിജയം നേടിയ സിനിമയുടെ ലൈഫ് ടൈം കളക്ഷനാണ് മോഹന്‍ലാല്‍ സിനിമ രണ്ടേ രണ്ട് ദിവസത്തിനുള്ളില്‍ മറി കടന്നത്ആനയും ആടും തമ്മിലുള്ള അന്തരം ഉണ്ട് ഈ രണ്ട് പേരുടെയും താരമൂല്യത്തില്‍..ആക്ഷന്‍ സിനിമയിലൂടെയും കോമഡി സിനിമയിലൂടെയും സീരിയസ് സിനിമയിലൂടെയും ഫാമിലി ഡ്രാമയിലൂടെയും,അങ്ങനെ സകലമാന ജോണറിലുള്ള സിനിമകളിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകള്‍ സമ്മാനിക്കാന്‍ ഇവിടെ മോഹന്‍ലാല്‍ എന്ന താരത്തിന് മാത്രമേ സാധിക്കൂ എന്നത് ഒരിക്കല്‍ അടിവരയിടുന്നു എമ്പുരാന്റെ സര്‍വ്വകാല വിജയം..രാജാവിന്റെ മകനില്‍ തുടങ്ങിയ മോഹന്‍ലാലിന്റെ ഇനീഷ്യല്‍ ക്രൗഡും താരമൂല്യവും ദാ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം എമ്പുരാനിലൂടെ തുടരുന്നു,ഒന്നാമനായി തന്നെ..

ഇനി എമ്പുരാന്റെ ഈ കളക്ഷന്‍ റെക്കോര്‍ഡ് മറ്റൊരു സിനിമ തകര്‍ക്കണമെങ്കില്‍ വന്‍ ഹൈപ്പില്‍ മോഹന്‍ലാല്‍ സിനിമ തന്നെ വരേണ്ടി വരും..ഇനി മറ്റു താര സിനിമകള്‍ ഈ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യണമെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ കാത്തിരുന്ന് ഇപ്പോഴത്തെ ടിക്കറ്റ് റേറ്റിന്റെ ഇരട്ടി എങ്കിലും ആകേണ്ടി വരും,തീര്‍ച്ച.. ആ ടിക്കറ്റ് റേറ്റിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് പുലിമുരുകന്റെ കളക്ഷന്‍ റെക്കാര്‍ഡ് 2018 ഉം മഞ്ഞുമ്മല്‍ ബോയ്സും ഒക്കെ തകര്‍ത്തത്..

തങ്ങളുടെ ഇഷ്ട താരം കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി മോഹന്‍ലാല്‍ എന്ന താരത്തിന്റെ പിന്നില്‍ നില്‍ക്കേണ്ടി വന്നതിന്റെ ഫ്രസ്ട്രേഷനാണ് ബോഡി ഷെയിമിങ് നടത്തിയും പരിഹസിച്ചും രാഷ്ട്രീയ ചാപ്പ ചാര്‍ത്തി കൊടുത്തും ഒക്കെ മോഹന്‍ലാല്‍ ഹേറ്റേഴ്സ് തീര്‍ക്കുന്നത്,കുറച്ച് എങ്കിലും ആഹ്ലാദം കണ്ടെത്തുന്നത്..നിങ്ങളത് ശക്തിയായി തന്നെ തുടര്‍ന്നോളൂ..

മലയാളത്തിന്റെ മോഹന്‍ലാല്‍ എന്ന് വെറുതെ അങ്ങ് പറയുന്നതല്ല..മലയാളികള്‍ മോഹന്‍ലാലിനെ സ്വീകരിച്ച പോലെ, ഇഷ്ടപ്പെട്ട പോലെ വേറെ ഒരു കലാകാരനെയും ഇത്രയും ഇഷ്ടപ്പെട്ടിട്ടില്ല,ഇങ്ങനെ ആഘോഷിച്ചിട്ടില്ല..അതിനിയും തുടരും.. അയാളെക്കാള്‍ വിപണനമൂല്യമുള്ള ജനപ്രിയനായ ഒരു താരം മലയാള സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടുമില്ലന്നെ.. പ്രത്യാശയോടെ കാത്തിരിക്കുന്നു നല്ല മോഹന്‍ലാല്‍ സിനിമകള്‍ക്കായി..

Tags:    

Similar News