മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ച; നീണ്ട ഗതാഗത കുരുക്ക്; ആയിരത്തോളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായി വിവരങ്ങൾ; തണുത്ത് വിറച്ച് സഞ്ചാരികൾ; കെണിയിൽ പെട്ടത് ക്രിസ്മസ് ആഘോഷിക്കാനെത്തിയവർ; പോലീസ് സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം തുടരുന്നു; മനസ് ഒന്ന് കൂളാക്കാൻ എത്തിയവർക്ക് സംഭവിച്ചത്!

Update: 2024-12-24 04:14 GMT

മണാലി: ഈ വർഷം ഡിസംബർ മാസം തുടങ്ങിയത് മുതൽ വലിയ മഞ്ഞുവീഴ്ചയാണ് ഹിമാചൽ പ്രദേശിലെ മണാലിയിൽ അനുഭവപ്പെടുന്നത്. മഞ്ഞ് വീഴ്ചയുടെ ദൃശ്യവിസ്മയം കാണാൻ മേഖലയിൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് ആണ്. ഫെമിലി ആയി എത്തുന്നവരും കുട്ടികൾക്ക് എല്ലാം വലിയ ആവേശമാണ്. പക്ഷെ ഇപ്പോൾ അതിശൈത്യവും മഞ്ഞുവീഴ്ചയും കനത്തതോടെ വിനോദ സഞ്ചാരികൾ അകെ പെട്ടിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികളുമായി എത്തിയ ആയിരത്തോളം വാഹനങ്ങൾ മഞ്ഞിൽ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങി കിടക്കുകയാണ്.

തുടർന്ന് മണിക്കൂറുകളോളം സഞ്ചാരികൾ വാഹനങ്ങളിൽ കുടുങ്ങി. ഒടുവിൽ അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.

ക്രിസ്മസ് - പുതുവത്സര അവധി തുടങ്ങിയതോടെ വലിയ തോതിൽ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. മണാലിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രണ്ടാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം ഡിസംബർ എട്ടാം തീയ്യതിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്.

റോത്തഗിലെ അടൽ ടണലിനും സോളങ്കിനും ഇടയിലുള്ള പ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായത്. അധികൃതർ നൽകുന്ന വിവരമനുസരിച്ച് ഏകദേശം ആയിരത്തോളം വാഹനങ്ങൾ ഇവിടെ നീണ്ട ഗതാഗത കുരുക്കിൽ അകപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാതെ വന്നതോടെ പോലീസുകാർ രക്ഷാപ്രവർത്തനം തുടങ്ങി.

എഴുന്നൂറോളം പേരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരെയും സഞ്ചാരികളെയും അവരുടെ വാഹനങ്ങളുമായി മുന്നോട്ട് നീങ്ങാൻ പൊലീസുകാർ സഹായിക്കുന്ന ദൃശ്യങ്ങൾ പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രദേശിക അധികൃതരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന വിനോദ സഞ്ചാര മേഖല ഇപ്പോൾ പുതിയ പ്രതീക്ഷകളിലുമാണ്. യാത്ര ദുഷ്കരമാണെങ്കിലും മണാലിയിൽ മഞ്ഞുവീഴുന്ന കാഴ്ച കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ് ഒന്നും സംഭവിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോൾ മഞ്ഞുവീഴ്ച തുടരുകയാണ്. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News