ഒരേ സമയം രണ്ട് യുവതികളോട് പ്രണയം; രണ്ട് വധുവിന്റെയും പേരുകള്‍ ഒരൊറ്റ വിവാഹ ക്ഷണക്കത്തില്‍; ഒരേ വേദിയില്‍ വച്ച് ഇരുവരെയും വിവാഹം കഴിച്ച് യുവാവ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

രണ്ട് യുവതികളുമായി പ്രണയം; രണ്ടു പേരെയും വിവാഹം ചെയ്ത് യുവാവ്

Update: 2025-03-29 06:31 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് യുവതികളെ ഒരേ സമയം പ്രണയിച്ച് ഒരേ ചടങ്ങില്‍ വച്ച് വിവാഹം ചെയ്ത് ഭാര്യമാരാക്കി യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുര്‍ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറയുന്നു. രണ്ടു യുവതികളുടെയും പേരുകള്‍ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.

ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമലംഘനമാണ്.

വരന്‍ രണ്ട് വധുവിന്റെയും പേരുകള്‍ ഒരൊറ്റ വിവാഹ ക്ഷണക്കത്തില്‍ അച്ചടിക്കുകയും വലിയ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ ഒരുപാട് വീഡിയോകളം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തില്‍ മൂവരും ആചാരങ്ങളില്‍ പങ്കെടുക്കുകയും രണ്ട് യുവതികളും യുവാവിന്റെ കൈ പിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.


സൂര്യദേവ് ലാല്‍ ദേവിയുമായും ഝല്‍കാരി ദേവിയുമായും പ്രണയത്തിലായതിനെത്തുടര്‍ന്ന്, മൂവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഇവരെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തത്.ഹിന്ദു വിവാഹ നിയമപ്രകാരം ബഹുഭാര്യത്വം നിയമമവിരുദ്ധമാണ്. അതിനാല്‍ത്തന്നെ ഗ്രാമവാസികളും ബന്ധുക്കളുമൊക്കെ ഇവരെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്മാറില്ലെന്ന് കണ്ടതോടെ എല്ലാവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

2021 ലും സമാനമായൊരു സംഭവം രാജ്യത്തുണ്ടായിട്ടുണ്ട്. തെലങ്കാനയിലെ അദിലാബാദില്‍ ഒരാള്‍ ഒരു 'മണ്ഡപത്തില്‍' രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചുിരുന്നു. ഉത്നൂര്‍ മണ്ഡലത്തില്‍ നടന്ന ചടങ്ങ് മൂന്ന് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 ല്‍ ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ ഒരു യുവാവ് തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചിരുന്നു.

Tags:    

Similar News