ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും; അവരുടെ ഇടയിലേക്ക് വിഷാദരോഗം വന്നു! വിഎസിന്റെ 'ഗണ്‍മോന്' ശേഷം ഇതാ മറ്റൊരു മോന്‍! കൊല്ലപ്പള്ളിയുടെ തൊടുപുഴ 'ശരത് മോന്‍'
ഇടുക്കി: ഒരു ഇടതുപക്ഷ നേതാവും ഇത്തരത്തില്‍ അധപതിക്കരുത്. കൊടും ക്രിമിനലുകള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നവര്‍ ആകരുത് രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് യുവാക്കള്‍. കിട്ടിയ അടിയില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് യുട്യൂബര്‍ ഷാജന്‍ സ്‌കറിയ ശ്രമിക്കുന്നതെന്ന് തൊടുപുഴയിലെ പ്രാദേശിക സിപിഎം നേതൃത്വം വിശദീകരിച്ചത് കേട്ട് ഞെട്ടുകായണ് സിപിഎം സംസ്ഥാന നേതൃത്വം പോലും. ഷാജന്‍ സ്‌കറിയ വ്യാജവാര്‍ത്ത നല്‍കി ഉപദ്രവിച്ച ചെറുപ്പക്കാരാണ് മര്‍ദനത്തിന് പിന്നിലെന്ന് സിപിഎം നേതാവ് ശരത്ത് എം.എസ് പറഞ്ഞു. ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വമെങ്കിലും ഇടപെട്ടുവെന്നതിന് ഈ ഒറ്റ തെളിവ് മതി. പോലീസ് പിടിയിലാകുമ്പോള്‍ മാത്യൂസ് കൊല്ലപ്പള്ളി സത്യം പുറത്തു പറയുമോ എന്ന ഭയം സിപിഎം പ്രാദേശിക നേതൃത്വത്തിനുണ്ടായിരുന്നു. ഇത് വിനയാകാതിരിക്കാനും മാത്യൂസ് കൊല്ലപ്പള്ളിയെ തള്ളി പറഞ്ഞില്ലെന്നും വരുത്താനാണ് ഈ തന്ത്രം. പണ്ട് വിഎസ് അച്യുതാനന്ദന്റെ 'ഗണ്‍ മോന്‍' പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു. അതിന് ശേഷം തൊടുപുഴയിലെ സിപിഎം നേതൃത്വം അവതരിപ്പിക്കുകയാണ് പുതിയ മോനെ... അതാണ് 'ശരത് മോന്‍'.... മാത്യൂസ് കൊല്ലപ്പള്ളിക്ക് വേണ്ടി ആടിനെ പട്ടിയാക്കും നേതാവ്. മീഡിയാ വണ്‍ അടക്കം ഇത് വാര്‍ത്തയാക്കുകയും ചെയ്യുന്നു.
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും. അവരുടെ ഇടയിലേക്ക് വിഷാദരോഗത്തിന്റെ രൂപത്തില്‍ പ്രയാസം കടന്നുവരുന്നു-ഇതാണ് ശരത് മോന്റെ ഏറ്റവും വലിയ കോമഡി. ഓഗസ്റ്റിലാണ് വിവാഹം. ഒക്ടോബറില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എന്‍ജിനിയറിംഗുകാരി തൂങ്ങി മരിക്കുന്നു. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് കൊലപ്പള്ളിയ്‌ക്കൊപ്പം ഭാര്യയായി അനുഷ എത്തിയത്. ഈ രണ്ടു മാസത്തിനുള്ളില്‍ എന്തുകൊണ്ടാണ് വിഷാദം വന്നത് എന്ന് കൂടി ശരത് മോന്‍ പറഞ്ഞിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. ഇരു കുടുബങ്ങള്‍ക്കും ഇല്ലാത്ത പരാതി ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് മോന്‍ പറയുന്നു. ഇതേ ശരത് മോന്‍ മനസ്സിലാക്കേണ്ടത് അന്ന് എല്ലാ പത്രങ്ങളും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി വാര്‍ത്തയാക്കിയിരുന്നു. പക്ഷേ ഭയം കാരണം അതൊന്നും ആരും പോലീസില്‍ പറഞ്ഞില്ല. എന്തിനാണ് ഈ മരണ ശേഷം കൊല്ലപ്പള്ളിയുടെ അച്ഛനും അമ്മയും വീട് മാറിയത് എന്ന് കൂടി ശരത് മോന്‍ പറഞ്ഞിരുന്നുവെങ്കില്‍ കൊള്ളമായിരുന്നു. ആ പാവം പെണ്‍കുട്ടിയുടെ ജീവനൊടുക്കലിന്റെ സത്യം അയല്‍ക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. ഥാറിനെ ഭയന്ന് അവര്‍ ആരും ഒന്നും പറഞ്ഞില്ല. ഈ വസ്തുതയെയാണ് ശരത് മോന്‍ മറച്ചു പിടിച്ചത്. കൊല്ലപ്പള്ളിയുടെ യഥാര്‍ത്ഥ സഖാവ്. സിസ് ലി ബാര്‍ അടിച്ചു തകര്‍ത്തത് ശരത് മോന്‍ അറിഞ്ഞിട്ടേ ഇല്ല.
'ശരത് മോന്റെ' കണ്ണീര്‍ പൊഴിക്കും വിശദീകരണം ചുവടെ
'ഷാജന് അടി കിട്ടിയതില്‍ കേരളക്കരയാകെ സന്തോഷം പങ്കുവെക്കുന്നു. കിട്ടിയ അടിയില്‍ നിന്നും മുതലെടുപ്പ് നടത്താനാണ് ഷാജന്‍ സ്‌കറിയ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎം ആണ്. ഇത് പിണറായി വിജയന്റെ ക്വട്ടേഷനാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യം ഇയാള്‍ മനസിലാക്കേണ്ട കാര്യം സിപിഎമ്മിനും പിണറായി വിജയനും ഒന്നും ഒരു എതിരാളിയായി കാണാന്‍മാത്രമുള്ള വലിപ്പമൊന്നും ഈ പറയുന്ന ഷാജന്‍ സ്‌കറിയയ്ക്ക് ഇല്ല. ഇപ്പോള്‍ കിട്ടിയ ഈ അടിക്ക് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ കേട്ട ശേഷം നിങ്ങള്‍ വിലയിരുത്തുക, ഇയാള്‍ ഈ അടികൊള്ളാന്‍ യോഗ്യനായിരുന്നോ എന്ന്.
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും. അവരുടെ ഇടയിലേക്ക് വിഷാദരോഗത്തിന്റെ രൂപത്തില്‍ പ്രയാസം കടന്നുവരുന്നു. ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ നിന്നും താങ്ങാന്‍ കഴിയാത്ത ദുഖത്തിന്റെയും തകര്‍ച്ചയുടേയും അവസ്ഥയിലേക്ക് ആ ചെറുപ്പക്കാരന്‍ വീണു പോകുന്നു. ഇങ്ങനെ തീരാദുഖത്തിന്റെ നടുക്കടലിലേക്ക് എടുത്തെറിയപ്പെട്ട ആ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് വീണ്ടും ഒരു ഇടിത്തീ പോല ഷാജന്‍ സ്‌കറിയ അവതരിക്കുകയാണ്. എവിടുന്നോ കിട്ടിയ ഒരു പത്രകട്ടിങിലെ ഒരു മരണ വാര്‍ത്തയില്‍ നിന്നും ഇയാളുടെ യൂട്യൂബ് ചാനല്‍ കാണുന്ന ഞരമ്പ് രോഗികള്‍ക്ക് വേണ്ടി എല്ലാ വഷളത്തരങ്ങളും ഇയാളുടെ എല്ലാ മനോവൈകൃതങ്ങളും ചേര്‍ത്ത് കഥ ഉണ്ടാക്കുന്നു.
ഇരു കുടുബങ്ങള്‍ക്കും ഇല്ലാത്ത പരാതി ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരു കഥയില്‍ നിര്‍ത്താതെ വീണ്ടും വീണ്ടും കഥകള്‍ ഉണ്ടാക്കി ആനന്ദം കണ്ടെത്തുന്നു. അങ്ങനെ തകര്‍ന്നു പോയ ഒരു ചെറുപ്പക്കാരന്റെ തലയില്‍ ചവിട്ടി അവനെ തകര്‍ച്ചയുടെ പടു കുഴിയിലേക്ക് താഴ്ത്തി കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഷാജന്‍ സ്‌കറിയയുടെ മനോവൈകൃതത്തിന്റെ വിഷപ്പല്ലുകൊണ്ട് മുറിവേറ്റ ആദ്യത്തെയോ അവസാനത്തേയോ ആളല്ല ആ ചെറുപ്പക്കാരന്‍. അത്തരത്തിലുള്ള ആയിരക്കണക്കിന് മനുഷ്യന്മാരില്‍ ഒരാള്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുഖത്തില്‍ നിന്നും കഥകള്‍ ഉണ്ടാക്കി അതില്‍ ആനന്ദം കണ്ടെത്തിയ ആളെ മുഖാമുഖം കണ്ടപ്പോള്‍ ആ മുഖമടച്ച് ഒരെണ്ണം കൊടുക്കാനാണ് ആ ചെറുപ്പക്കാരന് തോന്നിയത്.
അവന്റെ സുഹൃത്തുക്കളും അവന് ഒപ്പം നിന്നു. അങ്ങനെയാണ് ഷാജന്‍ സ്‌കറിയയ്ക്ക് അടി കിട്ടിയത്. ആ ചെറുപ്പക്കാരന്റെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക. ഒരു യൂട്യൂബ് ചാനല്‍ തുറന്ന് എന്ത് വൃത്തികേടും ഈ നാട്ടില്‍ പറയാം എന്ന സ്ഥിതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? ഇതിനൊക്കെ ഇരയാകുന്ന മനുഷ്യര്‍ക്കും വികാരങ്ങളില്ലെ. അടിച്ചത് ശരിയോ തെറ്റോ എന്ന് നിയമപരമായി പരിശോധിക്കപ്പെടട്ടെ എന്നും ശരത്തിന്റെ വിഡിയോയില്‍ പറയുന്നു.
അനുഷയ്ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2022 ഒക്ടോബറിലായിരുന്നു. കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24) യാണ് അന്ന് മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയാണ് അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. അനുഷ മരിച്ചെന്ന് കണ്ടെത്തിയ സമയം സമയം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉടന്‍തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളായിരുന്നു അനുഷ. ഓഗസ്റ്റ് 18-നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പ്രണയവിവാഹമായിരുന്നു. പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്കെടുത്തു. കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിന് അകമുള്ള ആത്മഹത്യ. അതില്‍ മതിയായ അന്വേഷണം പോലീസ് നടത്തിയതുമില്ല.
വവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിന് ശേഷം ഭര്‍ത്താവിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം എടക്കുമെന്ന് പോലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നു. 2022 ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിച്ചിരുന്നത്. തൊടുപുഴയില്‍ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭര്‍ത്താവുമായുള്ള ഭിന്നതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാത്യൂസിനെ കല്യാണം കഴിക്കൂവെന്ന് നിലപാട് എടുക്കുകയായിരുന്നു അനുഷ. പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം പോലീസും കണ്ടെത്തിയില്ല. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് - ഐബി ദമ്പതികളുടെ മകളായിരുന്നു അനുഷ.
മരണ ദിവസം രാത്രി എട്ടു മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നും സൂചനയുണ്ടായിരുന്നു. ഇതിന് അപ്പുറം കൊന്ന് കെട്ടി തൂക്കിയതാണെന്നും വാദമെത്തി. എന്നാല്‍ സിപിഎമ്മിനെ കൂട്ടു പിടിച്ച് മാത്യൂസ് നടത്തിയ അട്ടിമറിയില്‍ അതെല്ലാം ആരും കാര്യമാക്കിയില്ല. അനുഷയുടെ അച്ഛന്‍ ഡോക്ടറായിരുന്നു. അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. അമ്മയ്ക്ക് കേസും മറ്റും നടത്തുക ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു. ഈ സാഹചര്യവും മാത്യൂസ് മുതലെടുത്തു. അനുഷയ്ക്ക് രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി. പഠന കാലത്ത് തുടക്കത്തില്‍ കെ എസ് യുവിലായിരുന്നു മാത്യൂസ്. പിന്നീട് എസ് എഫ് ഐയിലേക്കായി. നിരവധി അടിപടി വഴക്കുകളില്‍ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയാണ് വിവാഹത്തിന് അനുഷയുടെ വീട്ടുകാര്‍ എതിരു നിന്നത്.
എന്നാല്‍ ഒറ്റപിടിയില്‍ വിവാഹത്തിലേക്ക് ഐടി ജോലിയുണ്ടായിരുന്ന അനുഷ എത്തിച്ചു. ബാര്‍ അടിച്ചു പൊട്ടിച്ച കേസെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാന്‍ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അനുഷ കേട്ടില്ല. വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സ്വാഭവത്തിലെ പാളീച്ചകള്‍ അനുഷ തിരിച്ചറിഞ്ഞു. ഇത് ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. മരണ ദിവസം രാത്രിയും ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായി. ഈ നിരാശ അനുഷയെ ബാധിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെ പ്രതിയാക്കി കേസെടുക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എസ് എഫ് ഐ-ഡിവൈഎഫ് ഐ ബന്ധമുള്ള പ്രതിയെ തൊടാന്‍ പൊലീസും മുതിര്‍ന്നില്ല. പിന്നീട് വാട്ടര്‍ അതോറിട്ടിയിലെ കരാറുകാരനായും മാത്യൂസിനെ രാഷ്ട്രീയ സുഹൃത്തുക്കള്‍ ഉയര്‍ത്തി.