ജി.സി.എസ്.ഇയോ നിസാര ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ്ങോ വശമില്ലാത്തവര്‍ പോലും യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍; സ്റ്റുഡന്റ്, മെയിന്റനന്‍സ് ലോണുകള്‍ കൈവശമാക്കാന്‍ യൂണിവേഴ്സിറ്റികളില്‍ ചേരുന്നത് കുടുംബസമേതം; ബ്രിട്ടനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ്ങോ വശമില്ലാത്തവര്‍ പോലും യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍

Update: 2024-09-18 06:10 GMT

ലണ്ടന്‍: ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ അഴിമതികള്‍ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത്. ഡെയിലി മെയില്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ജിസിഎസ്ഇയോ നിസാര ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ്ങോ പോലും അറിയാത്തവരാണ് ഇപ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായി എത്തിയിരിക്കുന്നതെന്നും സ്റ്റുഡന്റ്, മെയിന്റനന്‍സ് ലോണുകള്‍ കൈവശമാക്കാന്‍ മാത്രം സെറ്റില്‍മെന്റ് വിസാ ലഭിച്ചവര്‍ മാതാപിതാക്കളും ഗ്രാന്റ് പേരന്റ്സുമടക്കം കുടുംബസമേതമാണ് ഇപ്പോള്‍ യൂണിവേഴ്സിറ്റികളില്‍ ചേരുന്നതെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജിസിഎസ്ഇ ഇല്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഫസ്റ്റ് ഇയര്‍ ബിരുദ വിദ്യാര്‍ത്ഥികളായി ഇയാഴ്ച പ്രവേശനം നേടിയിരിക്കുന്നത്. നിരവധി യൂണിവേഴ്സിറ്റി കോഴ്സുകല്‍ലേക്ക് അഡ്മിഷന്‍ നേടിയ ഇവര്‍ക്ക് ആയിരക്കണക്കിന് പൗണ്ടാണ് നികുതി ദായകരില്‍ നിന്നും നല്‍കുന്നത്. ഈ പണം ഒരിക്കലും തിരിച്ചു നല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെ, ഈ പണം ലക്ഷ്യമിട്ട് ആയിരങ്ങളാണ് കുടുംബസമേതം യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നേടിയിരിക്കുന്നതെന്നാണ് മെയില്‍ ഇന്‍വെസ്റ്റിഗേഷഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്കമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ ചൂഷണമാണ് പഠനം പുറത്തു വിട്ടിരിക്കുന്നത്. ലളിതമായ വാക്കുകള്‍ പോലും ഉച്ചരിക്കാന്‍ കഴിയാത്തത്ര മോശം ഇംഗ്ലീഷ് ഉള്ള വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇവര്‍ കോഴ്‌സുകള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നും അവരുടെ ആദ്യത്തെ 4,000 പൗണ്ട് മെയിന്റനന്‍സ് ലോണും കൗണ്‍സില്‍ നികുതി ഇളവും ലഭിച്ചാലുടന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്തവരുമാണെന്നാണ് വിസില്‍ബ്ലോവര്‍സ് പറഞ്ഞത്.

പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്ന റിക്രൂട്ട് ചെയ്തതിന് ശേഷം പ്രായമായ മാതാപിതാക്കളും മുത്തശ്ശിമാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബവുമാണ് പ്രതിവര്‍ഷം 9,250 പൗണ്ടിന്റെ കോഴ്‌സുകളില്‍ ചേരുന്നത്. ഇങ്ങനെ യൂണിവേഴ്സിറ്റി അഡ്മിഷന്‍ നേടി ലഭിച്ച പണം കൊണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ റൊമാനിയയില്‍ ഒരു വീട് പണിയാന്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വരെ ലഭിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസ് ചെയ്ത സര്‍വകലാശാലാ മേഖലയിലുടനീളം പ്രശ്‌നം വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News