യഥാര്‍ത്ഥ ക്യാപ്റ്റനായി കുതിച്ചുയര്‍ന്ന് വി ഡി സതീശന്‍; പിണറായിയെ കടത്തിവെട്ടി ജനപിന്തുണയില്‍ മുന്നില്‍; രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും ഒപ്പത്തിനൊപ്പം; ജി സുധാകരന്‍ യുഡിഎഫ് കളത്തിലെത്തിയത് ഗുണം ചെയ്‌തേക്കും; മറുനാടന്‍ സര്‍വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

യഥാര്‍ത്ഥ ക്യാപ്റ്റനായി കുതിച്ചുയര്‍ന്ന് വി ഡി സതീശന്‍

Update: 2026-04-06 12:23 GMT

തിരുവനന്തപുരം: 2021-ലെ തിരഞ്ഞെടുപ്പുകാലത്ത് മറുനാടന്‍ മലയാളിയടക്കമുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ ഇലക്ഷന്‍ സര്‍വേയില്‍, കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് പിണറായി വിജയന്‍ എന്നായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പിണറായി വിജയന്റെ ജനപ്രീതി ഇടിയുകയാണ്. അവിടെ വി ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവ് കയറിവരികയാണ്. കഴിഞ്ഞ സര്‍വേകളില്‍ 20 ശതമാനത്തിന്റെ ജനപിന്തുണയുമായി നിന്ന വി ഡി ഇപ്പോള്‍, 35 ശതമാനത്തിലേക്ക് കുതിച്ചുയര്‍ത്തിരിക്കയാണ്. മറുനാടന്‍ സര്‍വേ പ്രകാരം, 23 ശതമാനം മാത്രമാണ് പിണറായിയുടെ പിന്തുണ.

ഇടതുഅനുഭാവികള്‍പോലും പിണറായി അല്ലാത്ത മറ്റൊരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സുചനയാണ് കെ കെ ശൈലജ ടീച്ചര്‍ക്ക് കിട്ടുന്ന വര്‍ധിച്ച പിന്തുണ.12 ശതമാനം വോട്ടുകളാണ് മറുനാടന്‍ സര്‍വേയില്‍ അവര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം പിണറായിക്ക് ഒപ്പം മറുനാടന്‍ സര്‍വേയില്‍ ഇടം പിടിച്ച, എം വി ഗോവിന്ദന് അന്ന് വെറും ഒരു ശതമാനം വോട്ടാണ് കിട്ടിയത്. 11 ശതമാനം വോട്ടമാത്രമാണ് രമേശ് ചെന്നിത്തലക്ക് കിട്ടുന്നത്. അതുപോലെ ബിജെപി അനുഭാവികളുടെ പിന്തുണ രാജീവ് ചന്ദ്രശേഖറിനും, കെ സുരേന്ദ്രനും ഇടയില്‍ ഭിന്നിച്ചുപോവുകയാണ്. രാജീവ് ചന്ദ്രശേഖര്‍ 10 ശതമാനം വോട്ടുനേടുമ്പോള്‍, കെ സുരേന്ദ്രന്‍ 9 ശതമാനം വോട്ടുമായി തൊട്ടുപിന്നിലുണ്ട്.

സിനിമാ-സീരിയല്‍ താരങ്ങളൊയൊക്കെ ഇറക്കിയുള്ള ട്വന്റി ട്വന്റിയുടെ പരീക്ഷണം, പാഴാകുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല എന്നാണ്, സര്‍വേയോട് പ്രതികരിച്ചവരില്‍ 75 ശതമാനവും പറയുന്നത്. അതുപോലെ, ജി സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ്, 60 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിമതര്‍ ഒരു നിര്‍ണ്ണയാക ഘടകമാകുമെന്ന്, 40 ശതമാനം പേരും കരുതുന്നു.


Full View


മറുനാടന്‍ സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ മറുപടി ശതമാനക്കണക്കില്‍.

കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ്?

വി ഡി സതീശന്‍- 35

പിണറായി വിജയന്‍- 23

കെ കെ ശൈലജ- 12

രമേശ് ചെന്നിത്തല -11

രാജീവ് ചന്ദ്രശേഖര്‍-10

കെ സുരേന്ദ്രന്‍ -9

ജി സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 60

ഇല്ല -20

അറിയില്ല-20

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിമതര്‍ ഒരു നിര്‍ണ്ണയാക ഘടകമാണെന്ന് കരുതുന്നുണ്ടോ?

ഉണ്ട്- 40

ഇല്ല - 25

അറിയില്ല-35

സിനിമാ സീരിയല്‍ താരങ്ങളെ ഇറക്കിയുള്ള ട്വന്റി ട്വന്റിയുടെ പരീക്ഷണം വിജയിക്കുമോ?

വിജയിക്കും- 10

ഇല്ല -75

അറിയില്ല-15


മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ അടക്കമുള്ളവര്‍ നടത്തിയ വിലപേശല്‍ കോണ്‍ഗ്രസിനെ ബാധിക്കുമോ?


ബാധിക്കും- 25

ഇല്ല -60

അറിയില്ല-15

Tags:    

Similar News