നവീന്‍ ബാബുവിന്റെ മരണം: മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പ്രശാന്തന്‍ ടി വി; സ്ഥലം ഉടമകളുമായുള്ള കരാറില്‍ പ്രശാന്ത്; തനിക്ക് രണ്ട് ഒപ്പുണ്ടെന്ന ന്യായീകരണവുമായി പ്രശാന്ത്
തനിക്ക് രണ്ട് ഒപ്പുണ്ടെന്ന ന്യായീകരണവുമായി പ്രശാന്ത്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പരാതിക്കാരനായ പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തു. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ പോലീസിനോട് പറഞ്ഞു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു.
തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് പറഞ്ഞു. പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമ ടി. വി പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തില്‍ പേര് പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പിലും സ്ഥലമുടമകളുമായുള്ള കരാറിലെ ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു.
ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് രണ്ടൊപ്പും തന്റേത് തന്നെയാണെന്ന് പ്രശാന്തന്‍ വാദിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി ല്‍കിയിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഈ വാദത്തില്‍ പ്രശാന്തന്‍ ഉറച്ച് നില്‍ക്കുകയാണ്.