എഐക്കും കോപ്പിറൈറ്റ് വരുന്നു; നിയമ നിര്‍മാണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ്

എഐക്കും കോപ്പിറൈറ്റ് വരുന്നു; നിയമ നിര്‍മാണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ്

Update: 2025-06-09 06:39 GMT

ലണ്ടന്‍: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യയ്ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ബില്‍ തയ്യാറാകാന്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും താമസിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാങ്കേതിക വിദ്യയും, അതിന്റെ ഉപയോഗങ്ങളും, പകര്‍പ്പവകാശവും എല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ ബില്ലാണ് മന്ത്രിമാരുദ്ദേശിക്കുന്നത്. അതാണ് ഇത് തയ്യാറാകാന്‍ കാലതാമസം എടുക്കുന്നതിനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷ, പകര്‍പ്പവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റുന്നതിനായി സമഗ്രമായ ഒരു ബില്‍ അടുത്ത പാര്‍ലമെന്ററി സെഷനില്‍ അവതരിപ്പിക്കും എന്നായിരുന്നു ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞിരുന്നത്. എന്നാല്‍, രാജാവിന്റെ അടുത്ത പാര്‍ലമെന്റ് അഭിസംബോധന വരെയെങ്കിലും ഇത് തയ്യാറാവില്ല എന്നാണ് അറിയുന്നത്. രാജാവിന്റേ അടുത്ത പാര്‍ലമെന്റ് പ്രസംഗം 2026 മെയ് മാസത്തിലായിരിക്കും.

Tags:    

Similar News