രണ്ടു കുട്ടികളെ കൊന്ന സ്ത്രീ സ്റ്റാഫോര്‍ഡില്‍ അറസ്റ്റില്‍; കൃത്യം ചെയ്തത് പാക്കിസ്ഥാനില്‍ നിന്നും പത്ത് മാസം മുമ്പെത്തിയ വനിത

രണ്ടു കുട്ടികളെ കൊന്ന സ്ത്രീ സ്റ്റാഫോര്‍ഡില്‍ അറസ്റ്റില്‍

Update: 2025-10-13 12:23 GMT

ലണ്ടന്‍: ഒരു വീട്ടില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവരെ കൊലപ്പെടുത്തി എന്ന സംശയത്തില്‍ ഒരു 43 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴര മണിയോടെ സ്റ്റഫോര്‍ഡ് കോര്‍പ്പറേഷന്‍ സ്ട്രീറ്റിലെ ഒരു വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അവിടെയാണ് രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവന്‍ അവശേഷിച്ചിരുന്ന മറ്റൊരു കുട്ടിയെ പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു.

പാകിസ്ഥാനിലുള്ള ദമ്പതികളാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇവിടെ താമസം ആരംഭിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വനിത ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മരണമടഞ്ഞകുട്ടികളുടെ അമ്മ എല്ലാവരുമായി സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍, അടുത്തിടെ വിദേശത്ത് ഒരു ഒഴിവുകാലം ചെലവഴിച്ച് തിരിച്ചെത്തിയ അവര്‍ ആകെ മാറിയിരുന്നെന്നും ആരോടും സംസാരിക്കാതെ ഒറ്റക്ക് കഴിയുകയായിരുന്നെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂറ്റുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

Tags:    

Similar News