ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലെ എ സി പ്രവര്‍ത്തന രഹിതമായി; വിയര്‍ത്തു കുളിച്ച് യാത്രക്കാര്‍

ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലെ എ സി പ്രവര്‍ത്തന രഹിതമായി; വിയര്‍ത്തു കുളിച്ച് യാത്രക്കാര്‍

Update: 2025-05-31 06:56 GMT

ലണ്ടന്‍: ദുബായ് അന്താരാഷ്ട്ര വിമാനത്തില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തിലെ എ സി പ്രവര്‍ത്തന രഹിതമായതോടെ രണ്ട് മണിക്കൂറോളം യാത്രക്കാര്‍ക്ക് അതിനകത്ത് വിയര്‍ത്ത് കുളിച്ചിരിക്കേണ്ടി വന്നു. ദുബായില്‍ നിന്നും വിമാനം പുറപ്പെടുന്നതിന് മുന്‍പായിരുന്നു സംഭവം. മെയ് 20 ശനിയാഴ്ച ബി എ 104 വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിലെ ആക്സിലറി പവര്‍ യൂണിറ്റ് (എ പി യു)പ്രവര്‍ത്തരഹിതമാവുകയും അതോടെ ക്യാബിനിലേക്ക് വായുപ്രവാഹത്തിന് കാരണമാകുന്ന സംവിധാനവും കൂളിംഗ് സിസ്റ്റവും നിലയ്ക്കുകയുമായിരുന്നു എന്ന് പുഡില്‍ യുവര്‍ ഓണ്‍ കനൂ എന്ന ട്രാവല്‍ ബ്ലോഗ് പറയുന്നു.

സാധാരണയായി എ പി യുകള്‍ പണിമുടക്കിയാല്‍ ഗ്രൗണ്ട് എക്വിപ്‌മെന്റുകള്‍ ഉപയോഗിക്കാറുള്ളതാണ്. പിന്നീട് എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുമ്പോള്‍ കൂളിംഗ് സിസ്റ്റവും പ്രവര്‍ത്തനം ആരംഭിക്കും. അതുകൊണ്ട്, വിമാനം ഗെയ്റ്റില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ആരംഭിച്ചു. എന്നാല്‍ കോക്ക്പിറ്റ് വാണിംഗ് ലൈറ്റ് സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് കൊണ്ടു പോകുന്നതിനിടെ വിമാനം നിന്നു. അപ്പോഴേക്കും ഗെയ്റ്റില്‍ മറ്റൊരു വിമാനം എത്തിയതിനാല്‍, ഈ വിമാനം കാര്‍ഗോ ഏരിയയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് യാത്രക്കാര്‍ അതിനകത്ത് കുടുങ്ങിയത്.

Tags:    

Similar News