ബ്രിട്ടീഷ് എയർവെയ്‌സ് ഫ്‌ളൈറ്റിൽ ബോട്ടിൽഡ് വാട്ടർ നൽകുന്നത് നിർത്തും; പദ്ധതി നടപ്പാക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക്; പണം ലാഭിക്കുന്നതിനുള്ള പദ്ധതിയെന്ന് യാത്രക്കാർ

Update: 2025-06-22 04:51 GMT

ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് എയർവെയ്സിൻ്റെ വിമാനങ്ങളിൽ കുപ്പിയിലുള്ള കുടിവെള്ളം നൽകുന്നത് പരീക്ഷണാർത്ഥം നിർത്തി വയ്ക്കുകയാണ്. ലണ്ടൻ, ഹീത്രൂ വിമാനത്താവളത്തിൽ നിന്നും മിയാമി, ബോസ്റ്റൺ, ലോസ് ഏഞ്ചലസ് എന്നീ നഗരങ്ങളിലേക്കുള്ള ദീർഘദൂര വിമാനങ്ങളിൽ അതിനു പകരമായി കപ്പുകളിലായിരിക്കും വെള്ളം നൽകുക. തെരഞ്ഞെടുക്കപ്പെട്ട റൂറ്‌റുകളിൽ എക്കോണമി, പ്രീമിയം എക്കോണമി ക്ലാസ്സുകളിൽ വിമാന ജീവനക്കാർ പേപ്പർ കപ്പുകളിലായിരിക്കും വെള്ളം നൽകുക എന്ന് ബ്രിട്ടീഷ് എയർവെയ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനോടകം ആരംഭിച്ച, പരീക്ഷണാർത്ഥമുള്ള ഈ പദ്ധതി രണ്ടാഴ്‌ചക്കാലത്തേക്കായിരിക്കും ഉണ്ടാവുക. ധ്രുവക്കരടികളെ സംരക്ഷിക്കുക എന്ന വ്യാജേന, കുറച്ച് വെള്ളം മാത്രം നൽകി പണം ലാഭിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് ചില യാത്രക്കാർ ആരോപിക്കുന്നു. അതേസമയം, ബ്രിട്ടീഷ് എയർവെയ്സിലെ ക്ലബ്ബ് വേൾഡ്, ഫസ്റ്റ്ക്ലാസ്സ് യാത്രക്കാരെ ഇത് ബാധിക്കുകയില്ല. അവർക്ക് ഇപ്പോഴും പ്ലാസ്റ്റിക് കുപ്പികളിൽ തന്നെയാണ് വെള്ളം നൽകുന്നത്.

Tags:    

Similar News