ഒറ്റയടിക്ക് കിട്ടുന്നത് 208 മില്യണ്‍ പൗണ്ട്! ആരായിരിക്കും ആ ഭാഗ്യവാന്‍? യൂറോ മില്യന്‍സ് നറുക്ക് അടിച്ചത് അയര്‍ലണ്ടില്‍

ഒറ്റയടിക്ക് കിട്ടുന്നത് 208 മില്യണ്‍ പൗണ്ട്! ആരായിരിക്കും ആ ഭാഗ്യവാന്‍?

Update: 2025-06-18 04:32 GMT

ലണ്ടന്‍: ഗെയിമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് യൂറോമില്യന്‍സില്‍ ഒരു സിംഗിള്‍ ടിക്കറ്റ് എടുത്ത വ്യക്തിക്ക് അയര്‍ലന്‍ഡില്‍ അടിച്ചത്, 208 മില്യന്‍ പൗണ്ട്. എല്ലാ അഞ്ച് നമ്പറുകളും, രണ്ട് ലക്കി സ്റ്റാറുകളും പൊരുത്തപ്പെടുന്ന ഒരു ടിക്കറ്റിന് ലോട്ടറി അടിച്ച വിവരം ഇന്നലെ രാത്രിയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് യൂറോമില്യന്‍സ് അതിന്റെ പരിധിയായ 250 മില്യന്‍ യൂറോ (208 മില്യന്‍ പൗണ്ട്) യില്‍ എത്തുന്നത്. 13, 22, 23, 44, 49 എന്നിവയാണ് ആ അഞ്ച് നമ്പറുകള്‍. 03, 05 എന്നിവ ലക്കി സ്റ്റാറുകളും.

വിജയി ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐറിഷ് നാഷണല്‍ ലോട്ടറി നിയമങ്ങള്‍ അനുസരിച്ച്, ലോട്ടറി വിജയികള്‍ക്ക് അജ്ഞാതരായി തുടരാം. നറുക്കെടുപ്പില്‍ എല്ലാ ഏഴ് നമ്പറുകളും പൊരുത്തപ്പെട്ട ടിക്കറ്റ് ഇല്ലെങ്കില്‍, ഫുള്‍ പ്രൈസ് അടുത്ത നറുക്കെടുപ്പിലേക്ക് കൂട്ടിച്ചേര്‍ക്കും. അങ്ങനെ പരമ്‌നാവധി പരിധി എത്തിയതിന് ശേഷം നടന്ന അഞ്ചാമത്തെ നറുക്കെടുപ്പായിരുന്നു ചൊവ്വാഴ്ച രാത്രി നടന്നത്.

അതിനിടയില്‍ മില്ല്യനയര്‍ മേക്കര്‍ നറുക്കെടുപ്പില്‍ വിജയിച്ച്, യു കെയിലും ഒരാള്‍ കോടീശ്വരനായിട്ടുണ്ട്. എക്സ് പി സി ഡി 66044 എന്ന ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. യു കെ യില്‍ വാങ്ങിയ ഓരോ യൂറോമില്ല്യന്‍സ് ടിക്കറ്റും മില്ല്യനയര്‍ മേക്കര്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും യു കെയില്‍ 1 മില്യന്‍ ഓരോ നറുക്കെടുപ്പിലും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനാണിത്. അതിനിടയില്‍, ചൊവ്വാഴ്ച നടന്ന നാഷണല്‍ ലോട്ടറിയുടെ തണ്ടര്‍ബോള്‍ നറുക്കെടുപ്പില്‍ 02, 06, 12, 17, 39 എന്ന നമ്പറാണ് വിജയി. തണ്ടര്‍ബോള്‍ 07 ഉം.

Tags:    

Similar News