ഫ്ളോറിഡ തീരം ലക്ഷ്യമാക്കി 'ഹെലൻ' ചുഴലിക്കാറ്റ്; മണിക്കൂറിൽ 140 കിലോമീറ്റർ വരെ വീശിയടിക്കും; അതീവ ജാഗ്രതയിൽ അമേരിക്ക; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മേയർ

Update: 2024-09-26 09:10 GMT

വാഷിങ്ടണ്‍: അമേരിക്കയിൽ 'ഹെലൻ' ചുഴലിക്കാറ്റ് ഭീക്ഷണി. ഇതോടെ ജനങ്ങൾ അതീവ ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്ക അതീവ ജാഗ്രതയിലാണ്. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി നാല് വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഫ്ളോറിഡയിലാണ് കാറ്റ് തീരം തൊടുക.

ഹെലൻ അപകടകാരിയാവാൻ സാധ്യത ഉണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും ജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ഫ്ലോറിഡയിലും തെക്ക് - കിഴക്കൻ യുഎസിലുമാണ് നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്സി) ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ കൊടുങ്കാറ്റ് കരയിൽ തൊടുന്നതിന് മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കാറ്റിന്‍റെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് ഫ്ലോറിഡയിൽ എത്തുമ്പോഴേക്കും കാറ്റഗറി 4 ലേക്ക് എത്തുന്ന അപകടകാരിയായ കൊടുങ്കാറ്റായി ഹെലൻ മാറാനിടയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അതിനിടെ, ഫ്ലോറിഡയിലെ മേയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ മേയർ ജോൺ ഡെയ്‌ലി അഭ്യർത്ഥിക്കുകയും ചെയ്തു. അറ്റ്ലാന്‍റയിലെ എല്ലാ സ്കുളിലെയും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

Tags:    

Similar News