അമേരിക്കയുടെ കടം വര്‍ധിക്കുന്നു; ട്രംപ് അധികാരത്തില്‍ വന്നിട്ടും രക്ഷയില്ല; യു.എസിന്റെ റേറ്റിങ് കുറച്ച് മൂഡീസ്
യു.എസിന്റെ റേറ്റിങ് കുറച്ച് മൂഡീസ്
വാഷിങ്ടണ്‍: യു.എസിന്റെ റേറ്റിങ് കുറിച്ച് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. കടം വര്‍ധിക്കുന്നത് തടയുന്നതില്‍ യു.എസ് സര്‍ക്കാറിന്റെ പരാജയം ചൂണ്ടിക്കാട്ടിയാണ് മൂഡീസിന്റെ നടപടി. ഇതോടെ യു.എസ് സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
മുഡീസ് യു.എസിന്റെ ക്രെഡിറ്റ് റേറ്റിങ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എ.എ.എയില്‍ നിന്ന് എ.എ.1 ആക്കിയാണ് റേറ്റിങ് കുറച്ചത്. കടം കുറക്കുന്നതിലും പലിശ ചെലവ് താഴ്ത്തുന്നതിലും യു.എസ് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.എസ് സമ്പദ്‌വ്യവസ്ഥയുടെ ഓട്ട്‌ലുക്ക് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവായും റേറ്റിങ് ഏജന്‍സി കുറച്ചിട്ടുണ്ട്.
യു.എസിന്റെ റേറ്റിങ് കുറക്കുന്ന മൂന്നാമത്തെ വലിയ ഏജന്‍സിയാണ് മുഡീസ്. സ്റ്റാന്‍ഡേര്‍ഡ്&പുവര്‍, ഫിച്ച് ?റേറ്റിങ് എന്നിവയും നേരത്തെ യു.എസിന്റെ റേറ്റിങ് കുറച്ചിരുന്നു. യു.എസിന്റെ കടത്തിന്റെ തോതില്‍ വര്‍ധനയുണ്ടാവുമെന്ന് മുഡീസ് വ്യക്തമാക്കി.
2035 ആകുമ്പോഴേക്കും യു.എസ് സമ്പദ്‌വ്യവസ്ഥയുടെ ഒമ്പത് ശതമാനമായി കടം വര്‍ധിക്കും. 2024ല്‍ ജി.ഡി.പിയുടെ 6.4 ശതമാനമായിരിക്കും കടം. പലിശനല്‍കാനായി മാത്രം വന്‍ തുകയാണ് യു.എസ് ചെലവഴിക്കുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ യു.എസിന്റെ കടം നാല് ട്രില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് പ്രവചനം.