പാകിസ്താനില്‍ ഭീകരാക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം; പൊട്ടിത്തെറി ഉണ്ടായത് അഫ്​ഗാന്റെ അതിർത്തി പ്രദേശത്ത്; ജനങ്ങൾ പരിഭ്രാന്തിയിൽ

Update: 2024-10-26 15:47 GMT

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണം നടന്നതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി വിവരം. ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം നടന്നത്.

നിർത്തിയിട്ടിരുന്ന ഒരു മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്നും ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രദേശത്ത് ജാഗ്രത നിർദ്ദേശം അധികൃതർ നൽകി.

പൊട്ടിത്തെറിയിൽ നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. പിന്നാലെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ആക്രമണത്തിന് പിന്നിൽ അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടനയെന്നാണ് വിവരം.

അഫ്‌ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം നടന്നത്. അതേസമയം, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 

Tags:    

Similar News