പ്രകോപനമുണ്ടാകുന്ന രീതിയിൽ സംസാരിച്ചു; കടുത്ത നടപടി; കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തു

Update: 2024-11-07 10:31 GMT

ഒട്ടാവ: ഈ കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയതിന് ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർക്ക് നേരെ ഖലിസ്ഥാൻ വാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമണത്തിൽ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഇവിടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് വ്യക്തമാക്കി.

ഇപ്പോഴിതാ ആക്രമണവുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം നടന്ന സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ കടുത്ത നടപടി.

ആക്രമണത്തിന് പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചതിന്റെ പേരിലാണ് പുജാരിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. നവംബർ 3നാണ് ക്ഷേത്രത്തിനെതിരായ അതിക്രമ വീഡിയോകൾ പ്രചരിച്ചത്. ബുധനാഴ്ചയാണ് ഹിന്ദു സഭാ മന്ദിർ പൂജാരിയുടെ സസ്പെൻഡ് ചെയ്ത വിവരം പറയുന്നത്.

Tags:    

Similar News