വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ശക്തമായ കുലുക്കത്തില്‍ ഭക്ഷണസാധനങ്ങൾ തെറിച്ചുവീണു; ജീവനക്കാർക്ക് പരിക്ക്; ദൃശ്യങ്ങൾ വൈറൽ

Update: 2024-11-16 10:28 GMT

ഗ്രീൻലാൻഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം.മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രക്കാർ തെറിച്ചുവീണു. ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. ഒടുവിൽ അപകടത്തെ തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് തന്നെ മടങ്ങി. വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ ഇപ്പോൾ വൈറലാണ്.

വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയന്ന് നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിന്നിച്ചിതറുന്നതും എല്ലാം വീഡിയോയില്‍ ദൃശ്യമാണ്. പക്ഷെ ശക്തമായ കുലുക്കം ഉണ്ടായിട്ടും, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

സ്റ്റോക്ക്‌ഹോമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കോപ്പന്‍ ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്.ഗ്രീന്‍ലന്റിനെ മുകളിലൂടെ പറക്കുന്നതിനിടയിലാണ് ഈ അപകടം നടന്നത്.

Tags:    

Similar News