മുലപ്പാൽ വർധനവിന് ഉത്തമം; ക്യാൻസർ അടക്കമുള്ള രോഗങ്ങൾ പമ്പ കടക്കുമെന്ന് വിശ്വാസം; 2.179 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്ത് നൈജീരിയൻ അധികൃതർ
നൈജീരിയ: നൈജീരിയയിൽ വന്യജീവി കടത്ത് വിരുദ്ധ ഓപ്പറേഷനിൽ ഏകദേശം 2.18 ടൺ ഈനാംപേച്ചി ശല്ക്കങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ. ഏകദേശം 1,100 ഈനാംപേച്ചികളെ കൊന്നാണ് ഇത്രയും ശല്ക്കങ്ങൾ കിട്ടുക.സംഭവവുമായി ബന്ധപ്പെട്ട് നൈജീരിയൻ കസ്റ്റംസ് സർവീസ് ഉദ്യോഗസ്ഥർ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലാഗോസിലെ പെൺവാണിഭ സംഘങ്ങൾക്ക് ഈനാംപേച്ചി ശല്ക്കങ്ങൾ വിതരണം ചെയ്യുന്ന ബ്രോക്കറാണെന്ന് സംശയിക്കുന്നയാളാണ് അറസ്റ്റിലായത് എന്നാണ് വിവരങ്ങൾ .ഇയാളുടെ അറസ്റ്റ് വന്യജീവി കടത്ത് ശൃംഖലയുടെ പ്രവർത്തനങ്ങളെ അറസ്റ്റ് സാരമായി ബാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ലോകത്ത് ഏറ്റവുമധികം കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ.അവയുടെ ചെതുമ്പലിന്റെയും മാംസത്തിന്റെയും ഔഷധ മൂല്യമാണ് ഇതിന് കാരണം. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ വ്യാപാരം നടത്തുന്നതിനുള്ള അന്താരാഷ്‌ട്ര കൺവെൻഷൻ പ്രകാരം ഈനാംപേച്ചികളുടെ എല്ലാ അന്താരാഷ്‌ട്ര വ്യാപാരവും നിരോധിച്ചിട്ടുണ്ട്.