ലോകം മുഴുവന്‍ ചുറ്റിനടന്ന് നൂറോളം കുട്ടികളെ പീഡിപ്പിച്ചയാളെ പിടിയില്‍; ജാക്വെസ് ലെവ്യൂഗിള്‍ മുന്‍ അദ്ധ്യാപകന്‍

ലോകം മുഴുവന്‍ ചുറ്റിനടന്ന് നൂറോളം കുട്ടികളെ പീഡിപ്പിച്ചയാളെ പിടിയില്‍; ജാക്വെസ് ലെവ്യൂഗിള്‍ മുന്‍ അദ്ധ്യാപകന്‍

Update: 2026-02-11 04:51 GMT

പാരിസ്: ലോകമാകെ ചുറ്റി സഞ്ചരിച്ച് നൂറോളം കുട്ടികളെ പീഢിപ്പിച്ച ലൈംഗിക കുറ്റവാളി ഫ്രാന്‍സില്‍ പിടിയിലായി. 1967 നും 2022 നും ഇടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രായപൂര്‍ത്തിയാകാത്ത 89 കുട്ടികളെ പീഡിപ്പിച്ചതിന് മുന്‍ അദ്ധ്യാപകന്‍ കൂടിയായ ജാക്വെസ് ലെവ്യൂഗിള്‍ എന്ന 79 കാരന് മെല്‍ 2024 ല്‍ ആയിരുന്നു കേസ് ചാര്‍ജ്ജ് ചെയ്തത്. അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായവര്‍ ഇനിയുമുണ്ടെങ്കില്‍ പരാതി നല്‍കാന്‍ മുന്നോട്ട് വരണമെന്ന് പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൊറോക്കൊ, നൈഗര്‍, അള്‍ജീരിയ, ഫിലിപ്പൈന്‍സ്, കൊളോംബിയ, ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിറ്ററിയായ ന്യൂ കാലെഡോണിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള കുട്ടികളും ഇയാളുടെ ഇരകളില്‍ ഉള്‍പ്പെടുന്നു. ഒരു ഫ്രീലാന്‍സ് അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ ഈ പീഢനങ്ങള്‍ എല്ലാം നടത്തിയത്.

അതുകൂടാതെ, അതി തീവ്ര കാന്‍സര്‍ ബാധിതയായിരുന്ന സ്വന്തം അമ്മയെ ഇയാള്‍ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിലും ഇയാള്‍ പ്രതിയാണ് 1970 ല്‍ ആയിരുന്നു സംഭവം. കൂടാതെ 1990 കളില്‍ 82 കാരിയായ അമ്മായിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസും ഇയാളുടെ മേലുണ്ട്.

Tags:    

Similar News