ബംഗ്ലദേശില്‍ ഹിന്ദു വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി; കടകൊള്ളയടിച്ചും അക്രമി സംഘം

ബംഗ്ലദേശില്‍ ഹിന്ദു വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി

Update: 2026-02-11 01:14 GMT

ധാക്ക: ബംഗ്ലദേശില്‍ ഹിന്ദുസമുദായക്കാരനെ അജ്ഞാതരായ അക്രമിസംഘം കടക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി. അരിവ്യാപാരിയും 'ഭായി ഭായി എന്റര്‍പ്രൈസ്' ഉടമയുമായ സുസെന്‍ ചന്ദ്ര സര്‍ക്കാരാണ് (62) കൊല്ലപ്പെട്ടത്. സുസെനെ കൊലപ്പെടുത്തിയ ശേഷം കടയില്‍ നിന്ന് പണം കൊള്ളയടിക്കുകയും ചെയ്തു. സമയമേറെയായിട്ടും കയില്‍ നിന്നും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

മൈമന്‍സിങ് നഗരത്തിലെ ത്രിഷാല്‍ ബോഗര്‍ ബസാറിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടയില്‍ ഉപേക്ഷിച്ച് ഷട്ടര്‍ താഴ്ത്തിയ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്നും ത്രിഷാല്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള മുഹമ്മദ് ഫിറോസ് ഹുസൈന്‍ പറഞ്ഞു. കാലങ്ങളായി അരിവ്യാപാരം നടത്തിവരികയാണെന്നും ശത്രുക്കള്‍ ഇല്ലെന്നും സുസെന്‍ ചന്ദ്ര സര്‍ക്കാരിന്റെ മകന്‍ സുജന്‍ സര്‍ക്കാര്‍ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാലത്ത് ബംഗ്ലദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 51 അക്രമസംഭവങ്ങളുണ്ടായതായി ബംഗ്ലദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ അറിയിച്ചു.

Tags:    

Similar News