കമ്പനിയുമായി ചർച്ചകൾ നടത്തി വരുന്നു; ഇതിലൂടെ വോട്ടർമാർക്കിടയിലേക്ക് കൂടുതൽ എത്താൻ സാധിച്ചു; പ്രവർത്തനാനുമതി കുറച്ചുകാലത്തേക്ക് കൂടി നൽകുന്നത് പരിഗണിക്കും; 'ടിക് ടോക്' നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്

Update: 2024-12-28 10:33 GMT

വാഷിങ്ടൺ: ലോകത്തിലുടനീളം ജനപ്രീതിയുള്ള സോഷ്യൽ മീഡിയ ആപ്പായ 'ടിക് ടോക്' നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കമ്പനിയുമായി ചർച്ചകൾ നടത്തി ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി ഉണ്ടാവരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നിട്ടുണ്ട്.

സോളിസിറ്റർ ജനറലായി ട്രംപ് നിയമിച്ച ജോൺ സൗറാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. രാഷ്ട്രീയനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ട്രംപ് ഇപ്പോൾ പ്രതീക്ഷ പറയുന്നത്.

അതുപോലെ, ടിക് ടോക്കിലൂടെ തനിക്ക് കുറേ വോട്ടർമാർക്കിടയിലേക്ക് എത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ടിക് ടോകിന് കുറച്ചുകാലത്തേക്ക് കൂടി പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കുമെന്ന് അരിസോണയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ടിക് ടോക്കിന്റെ നിരോധനവുമായി ബന്ധപ്പെട്ട് നിയമം പാസാക്കിയിരുന്നു. 

Tags:    

Similar News