ലോസ് ഏഞ്ചൽസിൽ ആശങ്ക പരത്തി കാട്ടുതീ; കാറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നു; തീ ഇനിയും വ്യാപിക്കും; വരുംദിവസങ്ങളില്‍ കൂടുതല്‍ വഷളാകും; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

Update: 2025-01-13 05:52 GMT

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ജനങ്ങൾ കുറച്ച് ദിവസങ്ങളായി നൂറ്റാണ്ടിലെ തന്നെ വലിയ കാട്ടുതീ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. യു.എസ്. ലോസ് ഏഞ്ചൽസിൽ പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് സ്ഥിതി കൂടുതൽ വഷളാകും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുയാണ്.

'സാന്റ' ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ഏഞ്ചൽസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍വരെ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 16 ആയി രേഖപ്പെടുത്തി. യഥാർത്ഥ മരണസംഖ്യ ഇതിലൂടെ എത്രയോ കൂടുതലാണെന്നാണ് വിവരങ്ങൾ. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെന്നത്, ഈറ്റണ്‍ എന്നീ കാട്ടുതീകളില്‍ വീടുകള്‍ ഉള്‍പ്പെടെ 12000-ലധികം നിര്‍മിതികള്‍ ഭാഗീകമായോ പൂര്‍ണമായോ കത്തിനശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Tags:    

Similar News