'എന്താ..സാറെ'; ഹോട്ടൽ വരാന്തയിലൂടെ കൂളായി നടത്തം; കണ്ടവർ പരിഭ്രാന്തിയിലായി; നായ കുരച്ച് ചാടിയതും സ്വഭാവം മാറി; ഒടുവിൽ പോലീസ് എത്തിയതും കീഴടങ്ങൽ

Update: 2025-06-18 06:56 GMT

ഫെയർഫോക്സ്: ആളുകൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്ത് കൂടി വളരെ കൂളായി വാഷിംഗ്ടൺ ലക്ഷ്യമാക്കി നടന്നുനീങ്ങിയ കൊടും ഭീകരനെ വലയിലാക്കി പോലീസ്. തിങ്കളാഴ്ച രാവിലെയാണ് അമേരിക്കയിലെ വിർജീനിയയിലെ ഫെയ‍ർഫാക്സ് കൗണ്ടി പോലീസാണ് ജനവാസ മേഖലയിലൂടെ നടന്ന ആറടി നീളമുള്ള മുതലയാണ് വലയിൽ കുടുക്കിയത്. വാഷിംഗ്ടണിലേക്ക് വെറും 20 മിനിറ്റ് ദൂരം മാത്രമുള്ളപ്പോഴാണ് അധികൃതർ മുതലയെ പിടികൂടിയത്. പുലർച്ചെ താമസിച്ചിരുന്ന ഹോട്ടലിന് പുറത്തിറങ്ങിയവ‍ർ മുതലയ്ക്ക് മുന്നിൽ ചാടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

നോർത്ത് കരോലിനയിൽ നിന്ന് ന്യൂയോർക്കിലെ മൃഗശാലയിലേക്ക് കൊണ്ട് പോവും വഴിയാണ് മുതല രക്ഷപ്പെട്ടത്. മുതല ആക്രമണ സ്വഭാവം കാണിക്കാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഹോട്ടലിലെ താമസക്കാരിലൊരാളുടെ നായ മുതലയ്ക്ക് നേരെ കുരച്ച് ചാടിയത് കുറച്ച് നേരം ആശങ്കയ്ക്ക് വക സൃഷ്ടിച്ചെങ്കിലും പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നു. മൃഗശാലയിലേക്ക് മുതലയെ മാറ്റുന്ന വാഹനത്തിന്റെ ഉടമ ഹോട്ടലിൽ കയറിയ സമയത്താണ് മുതല വാഹനത്തിൽ നിന്നും വെളിയിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News