നേപ്പാളിലെ 'ജെൻ സി' കലാപം; മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു; പലരുടെയും നില ഗുരുതരം; ധനസഹായം പ്രഖ്യാപിച്ചു; കൊല്ലപ്പെട്ടവരെ 'രക്തസാക്ഷി'കളായി പ്രഖ്യാപിച്ചു

Update: 2025-09-15 11:14 GMT

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭത്തിൽ മരണസംഖ്യ 72 ആയി ഉയർന്നു. 2,113 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭകർ തീയിട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിത്തുടങ്ങിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി, പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ 'രക്തസാക്ഷി'കളായി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നേപ്പാളീസ് രൂപ ധനസഹായം നൽകുമെന്നും, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും അവർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കാർകി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

നേരത്തെ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് നേപ്പാളിൽ യുവജന പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കുകയും പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. 2026 മാർച്ച് 5ന് പൊതുതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News