ബുര്‍ഖ നിരോധിക്കില്ലെന്ന് സ്ഥിരീകരിച്ച് ബ്രിട്ടന്‍; നിലപാട് അറിയിച്ച് കണ്‍സര്‍വേറ്റീവ് ഷാഡോ ചാന്‍സലര്‍

ബുര്‍ഖ നിരോധിക്കില്ലെന്ന് സ്ഥിരീകരിച്ച് ബ്രിട്ടന്‍

Update: 2025-10-23 05:29 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കണമെന്ന് റോബര്‍ട്ട് ജെന്റിക് ആവശ്യപ്പെട്ടതിന് പുറകെ ബുര്‍ഖാ നിരോധനം തങ്ങളുടെ നയമല്ലെന്ന് വ്യക്തമാക്കി കണ്‍സര്‍വേറ്റീവ് ഷാഡോ ചാന്‍സലര്‍ രംഗത്തെത്തി. മുഖം പൂര്‍ണ്ണമായും മറയ്ക്കുന്നത് നിരോധിക്കേണ്ട ചില പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായേക്കാം എന്നാല്‍ പ്രത്യേകമായി ബുര്‍ഖ നിരോധനത്തിനായി ആവശ്യപ്പെടുന്നത് ശരിയല്ല എന്നും സര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ബുര്‍ഖ നിരോധിച്ചേക്കുമെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജെന്റിക് പറഞ്ഞിരുന്നു.

എന്നാല്‍, ചില അവസരങ്ങളില്‍ മുഖം പൂര്‍ണ്ണമായും മറയ്ക്കുന്നത് തടയേണ്ടതായി വരും എന്നും മെസ് സ്‌ട്രൈഡ് പറഞ്ഞു. ഉദാഹരണത്തിന് തൊഴിലിടങ്ങളില്‍ മുഖം മറയ്ക്കുന്നത് അനുവദിക്കാന്‍ ആവില്ല. തൊഴിലിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ആരൊക്കെയെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണെന്നും ഷാഡോ ജസ്റ്റിസ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

അതേസമയം, വ്യക്തിപരമായി താന്‍ ബുര്‍ഖ നിരോധനത്തിനെ അനുകൂലിക്കുന്നു എന്ന് ജെന്റിക്ക് വ്യക്തമാക്കി. ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃനിരയില്‍ ബുര്‍ഖാ നിരോധനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

Tags:    

Similar News