'വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു'; ഓപ്പണ്‍ എഐ സി.ഇ.ഒയ്ക്കെതിരെ സഹോദരിയുടെ പരാതി; മാനസിക പ്രശ്നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ടന്റെ പ്രസ്താവന

'വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു'

Update: 2025-01-08 08:14 GMT

വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സാം ഓള്‍ട്ട്മാനെതിരെ സഹോദരി ലൈംഗിക പീഡന പരാതി നല്‍കി. 1997 നും 2006 നും ഇടയില്‍ തന്റെ സഹോദരന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. യുഎസ് ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ അവകാശപ്പെടുന്നു. സാം ഓള്‍ട്ട്മാന് 12 വയസ്സും തനിക്ക് മൂന്നു വയസ്സും ഉള്ളപ്പോള്‍ ആരംഭിച്ച പീഡനം 11 വയസ്സ് വരെ തുടര്‍ന്നു. 'ആഴ്ചയില്‍ നിരവധി തവണ' അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. ഓറല്‍ സെക്സിലാണ് തുടങ്ങിയത്. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കിയതായി സാം ഓള്‍ട്ട്മാന്റെ സഹോദരി വ്യക്തമാക്കി.

ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, സാം ഓള്‍ട്ട്മാന്‍ ഒരു പ്രസ്താവനയാണ് ഇറക്കിയത്. മാനസിക പ്രശ്നങ്ങളാണ് സഹോദരിയുടെ ആരോപണള്‍ക്ക് പിന്നിലെന്നാണ് സാം അമ്മയുടെയും മറ്റു സഹോദരങ്ങളുടെയും പേര് ചേര്‍ത്തിട്ടുള്ള പ്രസ്താവനയില്‍ ആരോപിക്കുന്നത്.

നേരത്തെ ഓപ്പണ്‍ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ഓള്‍ട്ട്മാനെ പുറത്താക്കി കൊണ്ട് നടപടി വന്നിരുന്നു. പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചത്.

ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടമായതും സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പണ്‍എഐ ചൂണ്ടിക്കാണിക്കുന്നു. പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും രാജിവെച്ചു.

'ഓപ്പണ്‍ എഐയില്‍ ചിലവഴിച്ച എന്റെ സമയം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായി അത് എന്നില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനേക്കാള്‍ എല്ലാം ഉപരി, ഇങ്ങനെയുള്ള കഴിവുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അടുത്തതെന്ത് എന്ന് പിന്നീട് കുറേ പറയാനുണ്ട്.' സാം ഓള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.

Tags:    

Similar News