എയര്‍ലൈനുകള്‍ പവര്‍ ബാങ്ക് നിരോധിക്കുമ്പോള്‍ വിമാനയാത്ര ചെയ്യുന്നവര്‍ പകരം എന്ത് ചെയ്യും?
എയര്‍ലൈനുകള്‍ പവര്‍ ബാങ്ക് നിരോധിക്കുമ്പോള്‍ വിമാനയാത്ര ചെയ്യുന്നവര്‍ പകരം എന്ത് ചെയ്യും?
ലണ്ടന്‍: എമിരേറ്റ്‌സ് ഉള്‍പ്പടെയുള്ള പല വിമാനക്കമ്പനികളും വിമാനത്തിനകത്ത് പവര്‍ബാങ്കിന് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍, നിങ്ങളുടെ ഡിവൈസ് ചാര്‍ജ്ജ് ചെയ്യുന്നതിനായി എന്തു ചെയ്യണം എന്ന് ആലോചിഛ്ചിട്ടുണ്ടോ ? ഒക്ടോബര്‍ 1 മുതല്‍ എമിരേറ്റ്‌സിന്റെ വിമാനങ്ങളില്‍ പവര്‍ബാങ്കിന്റെ ഉപയോഗവും ചാര്‍ജ്ജിംഗും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. 100 ഡബ്ല്യു എച്ചിന് താഴെ കപ്പാസിറ്റിയുള്ള ഒരു പവര്‍ബാങ്ക് മാത്രമായിരിക്കും യാത്രക്കാര്‍ക്ക് കൂടെ കരുതാനാവുക. ഇത് സീറ്റിനടിയിലോ, സീറ്റ് പോക്കറ്റിലോ കരുതണം ഒവര്‍ഹെഡ് ബിന്നില്‍ വയ്ക്കാന്‍ കഴിയില്ല.
എമിരേറ്റ്‌സിന് പുറമെ എതിഹാദ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ മറ്റ് യു എ ഇ എയര്‍ലൈനുകള്‍ സുരക്ഷാ പരിമിതികളില്‍ പവര്‍ബാങ്കുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അവ വിമാനത്തിനകത്ത് ഉപയോഗിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ലിഥിയം ബാറ്ററി അമിതമായി ചൂടാവുന്നതിനൂടെ ഉണ്ടാകുന്ന സ്‌ഫോടനം വഴി ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് യു എ ഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അവകാശപ്പെടുന്നത്.
എന്നാല്‍, എതിഹാദ്, ഫ്‌ലൈ ദുബായ് തുടങ്ങിയ കമ്പനികളുടെ ഒട്ടുമിക്ക വിമാനങ്ങളിലും ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ഉണ്ട്. അവ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. പഴയ വിമാനങ്ങളിലെ പോയിന്റുകള്‍ സ്ലോ പവര്‍ ആയിരിക്കും നല്‍കുക എന്നതിനാല്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് കേബിളുകള്‍ കൈയില്‍ കരുതാന്‍ ശ്രമിക്കുക. നിങ്ങളുടെ സ്വന്തം കേബിള്‍ ഉപയോഗിക്കുന്നത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.
അതല്ലെങ്കില്‍, യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ ഫോണ്‍, ലാപ്‌ടോപ്, ഇയര്‍ബഡ് എന്നിവ പൂര്‍ണ്ണമായി ചാര്‍ജ്ജ് ആണെന്ന് ഉറപ്പു വരുത്തുക. അതുപോലെ വിമാനയാത്രയ്ക്കിടെ ലോ പവര്‍ മോഡ് ഉപയോഗിക്കാന്‍ ശ്രമിക്കുക. ഈ വഴികളിലൂടേയും പവര്‍ബാങ്ക് നിരോധനത്തെ വലിയൊരു പരിധി വരെ മറികടക്കാന്‍ കഴിയും.