പതിനഞ്ചുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക പിടിയില്‍; കുട്ടിയുടെ ഫോണിലേക്ക് അയച്ച എസ്എംഎസ് അമ്മ കണ്ടതോടെ പീഡന വിവരം പുറത്തായി

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക പിടിയില്‍

Update: 2025-03-23 13:08 GMT

ന്യൂയോര്‍ക്ക്: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. അമേരിക്കിയലാണ് സംഭവം. ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈ സ്‌കൂളിലെ അധ്യാപികയും ഫുട്‌ബോള്‍ പരിശീലകയുമായ ക്രിസ്റ്റീന ഫോര്‍മെല്ലയാണ് അറസ്റ്റിലായത്.

ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപികയില്‍ നിന്ന് അനുചിതമായ ലൈംഗിക പെരുമാറ്റം ഉണ്ടായി എന്ന കുട്ടിയുടെയും അമ്മയുടെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2023 ഡിസംബറില്‍ നടന്ന സംഭവത്തിലാണ് അധ്യാപിക പിടിയിലായത്. സ്‌കൂള്‍സമയത്തിന് മുന്നേയുള്ള പരിശീലന സെഷനിടെ ക്ലാസ്‌റൂമില്‍ വച്ച് അധ്യാപിക കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഫോണിലേക്ക് അധ്യാപിക അയച്ച ഒരു എസ്എംഎസില്‍ നിന്നാണ് പീഡന വിവരം കുട്ടിയുടെ അമ്മ അറിയുന്നത്.

Tags:    

Similar News