ഭര്‍ത്താവിന് പരസ്ത്രീബന്ധം: മക്കളെ കൊന്ന് മരിക്കാനൊരുങ്ങി യുകെയിലും യുവതി

ഭര്‍ത്താവിന് പരസ്ത്രീബന്ധം: മക്കളെ കൊന്ന് മരിക്കാനൊരുങ്ങി യുകെയിലും യുവതി

Update: 2024-12-18 05:13 GMT

ലണ്ടന്‍: തനിക്ക് ഒരു കാമുകിയുണ്ടെന്ന് സമ്മതിച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങിയതോടെ തന്റെ രണ്ടു കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുവാന്‍ ഒരു യുവതി ഒരുങ്ങിയതായി കോടതിയില്‍ വിശദീകരിച്ചു. അതീവ ശക്തിയുള്ള ഒന്നിലധികം ഗുളികളുടെ മിശ്രിതം ഉപയോഗിച്ചായിരുന്നു അവര്‍ മക്കളെ കൊല്ലാനും ആത്മഹത്യ ചെയ്യാനും ശ്രമിച്ചത്. വേദനസംഹാരികളും ഉറക്കഗുളികകളും ഉള്‍പ്പടെയായിരുന്നു ഈ മിശ്രിതത്തില്‍ ഉണ്ടായിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഈ 39 കാരി ആത്മഹത്യയെ കുറിച്ച് തന്റെ സഹോദരന് ഒരു വോയ്‌സ് ക്ലിപ്പ് അയച്ചിരുന്നു. അത് ലഭിച്ച സഹോദരനാണ് പോലീസിനെയും പാരാമെഡിക്സിനെയും അറിയിച്ച് അവരെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് ഉടനടി എത്തിച്ചത്. കിഴക്കന്‍ സസ്സെക്സിലെ അക്ക്ഫീല്‍ഡില്‍ ആണ് ഈ യുവതി താമസിക്കുന്നത്.

എമര്‍ജന്‍സി ജീവനക്കാരും പോലീസും സ്ഥലത്തെത്തുമ്പോള്‍ 10 വയസ്സുകാരന്‍ മകന്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. 13 കാരിയായ മകള്‍ മദ്യപിച്ച് മദോന്മത്തയായതുപോലുള്ള സ്ഥിതിയിലും ആയിരുന്നു. അമ്മയ്ക്ക് അപ്പോള്‍ ബോധമുണ്ടായിരുന്നെങ്കിലും സംസാരിക്കുമ്പോള്‍ നാവ് കുഴയുന്നുണ്ടായിരുന്നു. മൂന്ന് പേരെയും ഉടനടി ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കി. തുടര്‍ന്നാണ് യുവതിയുടെ പേരില്‍ രണ്ട് വധശ്രമങ്ങള്‍ക്ക് കേസെടുത്തത്.

Tags:    

Similar News