വെയില്‍സില്‍ ജീവിച്ചാല്‍ മക്കള്‍ ഇംഗ്ലീഷ് മറന്നു പോകുന്ന കാലം വരുമോ? വെല്‍ഷ് ഭാഷയില്‍ പഠനം തുടങ്ങാന്‍ ആലോചിച്ച് കൗണ്‍സിലുകള്‍
വെയില്‍സില്‍ ജീവിച്ചാല്‍ മക്കള്‍ ഇംഗ്ലീഷ് മറന്നു പോകുന്ന കാലം വരുമോ?

കാര്‍ഡിഫ്: വെല്‍ഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കുറച്ചു കൊണ്ടുവരാനുള്ള ഗ്വിനെഡ് കൗണ്‍സിലിന്റെ തീരുമാനം പ്രദേശവാസികള്‍ ആഹ്‌ളാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, അവിടെയുള്ള ഒരു അധ്യാപിക ഇതിനെ ശുദ്ധ വിഢിത്തം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും വെല്‍ഷ് പ്രധാനഭാഷയാക്കണമെന്നും ഗ്വിനെഡ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
ഇതിനായി രാജ്യത്ത് പഠിപ്പിച്ചു വരുന്ന ഇംഗ്ലീഷിലുള്ള പാഠങ്ങള്‍ എല്ലാം തന്നെ നിര്‍ത്തി വെല്‍ഷ് ഭാഷയിലേക്ക് മാറ്റേണ്ടതായി വരും. എന്നാല്‍, ഇത്തരമൊരു നീക്കത്തെ വിദ്യാഭ്യാസ മേഖലയിലെ യൂണിയനുകള്‍ എതിര്‍ക്കുകയാണ്. റിക്രൂട്ട്‌മെന്റ് പ്രതിസന്ധി തീവ്രമാകും എന്നാണ് അവര്‍ പറയുന്നത്. 2021 ലെ സെന്‍സസ് പ്രകാരം വെയ്ല്‍സ് ജനതയില്‍ 17.8 ശതമാനത്തിനു മാത്രമാണ് വെല്‍ഷ് ഭാഷ സംസാരിക്കാനും മനസ്സിലാക്കാനും കഴിയുന്നത്. എന്നാല്‍ ഗ്വിനെഡില്‍ ഇത് 76.3 ശതമാനമാണ്.
ബാംഗര്‍ നഗരത്തില്‍ ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പല മാതാപിതാക്കളും ഇത്തരമൊരു നീക്കത്തെ അനുകൂലിക്കുമ്പോള്‍, ഒരു അധ്യാപിക ഇതിനെ ശുദ്ധ വിഢിത്തമെന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, ഇത് വെയ്ല്‍സില്‍ ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന ഇംഗ്ലീഷ് വിരുദ്ധ വികാരം രൂക്ഷമാകാന്‍ കാരണമായേക്കുമെന്നും ചിലര്‍ ഭയക്കുന്നു. കൗണ്‍സിലിന്റെ പദ്ധതി അനുസരിച്ച് എല്ലാ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും 70 ശതമാനത്തിലധികം പാഠങ്ങള്‍ വെല്‍ഷ് ഭാഷയിലായിരിക്കും. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും വെല്‍ഷ് ഭാഷയിലായിരിക്കും പഠനം.
ഗ്വിനെഡിലെ ഒരേയൊരു നഗരമായ ബാംഗോറില്‍ ഇ8ത് ഇപ്പോള്‍ സംസാര വിഷയമായിരിക്കുകയാണ്. ചെറിയൊരു ന്യൂനപക്ഷം മാത്രം വെല്‍ഷ് ഭാഷ സംസാരിക്കുന്ന രാജ്യത്ത് വെല്‍ഷ് ഭാഷയ്ക്കായി ശബ്ദമുയര്‍ത്തുന്ന കൗണ്‍സിലര്‍മാര്‍ ഭാഷാഭ്രാന്തന്മാരാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. അത്തരമൊരു നീക്കം ഭാവിയില്‍ തിരിച്ചടിക്കുമെന്ന് വാദിക്കുന്നവരും ഏറെയാണ്.