ബ്രിട്ടീഷ് സെക്സ് യോഗ ഗുരു തായ്ലന്‍ഡില്‍ അറസ്റ്റില്‍; താന്ത്രിക് സെക്സ് പാഠങ്ങള്‍ പഠിപ്പിക്കുന്നു എന്ന് ആരോപിച്ച് നടപടി

ബ്രിട്ടീഷ് സെക്സ് യോഗ ഗുരു തായ്ലന്‍ഡില്‍ അറസ്റ്റില്‍

Update: 2025-11-06 06:05 GMT

തായ്‌പേയ്: താന്ത്രിക് സെക്സ് പാഠങ്ങള്‍ പഠിപ്പിക്കുന്നു എന്ന് ആരോപിച്ച് തായ് ദ്വീപില്‍ ഒരു ബ്രിട്ടീഷ് സെക്സ് യോഗ ഗുരു അറസ്റ്റിലായി. മറിയ ഷ്‌ചെറ്റിനിന എന്ന 40 കാരി ധ്യാനം, താന്ത്രിക് മസാജ്, സേക്രഡ് സെക്ഷ്വാലിറ്റി എന്നിവയില്‍ ക്ലാസ്സുകള്‍ എടുത്തു വരികയായിരുന്നു. തായ്ലന്‍ഡിലെ കോ ഫംഗന്‍ ദ്വീപില്‍ ഒരു പ്രാദേശിക റെസ്റ്റോറന്റിനു പുറകിലായിരുന്നു ഇവരുടെ ക്ലാസ്സുകള്‍ നടന്നിരുന്നത്. മാസത്തില്‍ ഒരിക്കല്‍ നടക്കുന്ന ഫുള്‍ മൂണ്‍ പാര്‍ട്ടിക്ക് ഏറെ കുപ്രസിദ്ധമാണ് ഈ റെസ്റ്റോറന്റ്.

സമൂഹമാധ്യമങ്ങളില്‍ ഷ്‌ചെറ്റിനിന പരസ്യം ചെയ്ത ലൈംഗികമായി അശ്ലീലങ്ങള്‍ നിറഞ്ഞ ഒരു പരസ്യത്തിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തോസ് റെസ്റ്റോറന്റില്‍ എത്തി ഇവരെ അറസ്റ്റ് ചെയ്തത്. നവംബര്‍ 4 ന് ആയിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ മറിയ സ്‌കൈ ലവ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്വയം പ്രഖ്യാപിത ഗുരു അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനോട് പറഞ്ഞത് തന്റെ അഭിഭാഷകന്‍ പറഞ്ഞത് പരസ്യം നിയമവിധേയമാണെന്നാണ്.ഒരു യോഗ ക്ലാസ്സ് നടക്കുന്നതിനിടയിലാണ് ഈ ബ്രിട്ടീഷുകാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇവരുടെ പാസ്സ്‌പോര്‍ട്ടുകളും വര്‍ക്ക് പെര്‍മ്മിറ്റും പരിശോധിച്ചതായി തായ് പോലീസ് അറിയിച്ചു. നേരത്തേ ഇവര്‍ ഒരു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനിയില്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. ഒരു ക്ലാസ്സിന് ഒരാളില്‍ നിന്നും 400 ബാഹ്ത് (9 പൗണ്ട്) ആണ് ഇവര്‍ ഫീസ് ഈടാക്കിയിരുന്നത്. ഇവരുടെ രേഖകളില്‍ പരാമര്‍ശിക്കാത്ത തൊഴിലില്‍ ഏര്‍പ്പെട്ടതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News