സിറിയന്‍ പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും എതിരായ വിലക്ക് പിന്‍വലിച്ച് ബ്രിട്ടണ്‍; തീരുമാനം അഹമ്മദ് അല്‍-ഷറ ട്രംപുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കവേ

സിറിയന്‍ പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും എതിരായ വിലക്ക് പിന്‍വലിച്ച് ബ്രിട്ടണ്‍

Update: 2025-11-07 12:44 GMT

ലണ്ടന്‍: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയ്ക്കും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമെതിരായ ഉപരോധം പന്‍വലിച്ച് ബ്രിട്ടന്‍. തിങ്കളാഴ്ച അല്‍-ഷറയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് തീരുമാനം. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലും നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

അസ്ഥിരമായ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പുനഃക്രമീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകളുമായുള്ള സംശയാസ്പദമായ ബന്ധമാണ് ഇരുവരെയും വിലക്കുന്നതിന് കാരണമായിരുന്നത്. മാര്‍ച്ചില്‍ സിറിയയുടെ സെന്‍ട്രല്‍ ബാങ്കിനും എണ്ണക്കമ്പനികള്‍ക്കുമെതിരെയുള്ള ഉപരോധങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Tags:    

Similar News