അങ്ങനെ എല്ലാം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല; അന്വേഷണ ഏജൻസികൾക്ക് മറ്റുള്ളവരുടെ 'വാട്‌സ്ആപ് മെസേജുകൾ' ഹാക്ക് ചെയ്യാൻ കഴിയും; അത് വായിക്കാനും സാധിക്കും; ലോകത്തോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാർക്ക് സക്കർബർഗ്; എല്ലാത്തിനും നന്ദി അണ്ണായെന്ന് ജനങ്ങൾ!
വാഷിങ്ടൺ: യു.എസിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ സംഘമായ സി.ഐ.എക്കും അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്‌സ്ആപ് മെസേജുകൾ ഹാക്ക് ചെയ്ത് വായിക്കാൻ കഴിയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് രംഗത്ത്.
ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പക്ഷെ പൂർണമായി എല്ലാം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ലെന്നും അദ്ദേഹം ഒടുവിൽ സമ്മതിക്കുകയും ചെയ്തു.
എഫ്.ബി.ഐ നിങ്ങളെ അറസ്റ്റ് ചെയ്താൽ ഫോണുകൾ വാങ്ങിവെക്കാനിടയുണ്ട്. അതുവഴി ഫോണിലെ വിവരങ്ങൾ സ്വന്തമാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മെറ്റക്ക് മെസേജുകളൊന്നും വായിക്കാൻ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനൽകുകയും ചെയ്തു.
അമേരിക്കൻ നടനും അവതാരകനുമായ ജോസഫ് റോഗന്റെ ‘ജോ റോഗൻ എക്‌സ്പീരിയൻസ്’ എന്ന പോഡ്കാസ്റ്റിനു നൽകിയ മൂന്നു മണിക്കൂറോളം നീണ്ട അഭിമുഖത്തിലാണ് മെറ്റ തലവൻ വാട്സ്ആപിന്റെ സുരക്ഷ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. തന്റെ മെസേജുകളും ഇ-മെയിൽ സന്ദേശങ്ങളും നാഷനൽ സെക്യൂരിറ്റി ഏജൻസിയും സി.ഐ.എയും ചോർത്തിയതായി അമേരിക്കൻ അവതാരകൻ ടക്കർ കാൾസൻ നേരത്തേ ആരോപിച്ചത് വലിയ വിവാദമായിരുന്നു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അഭിമുഖം ചെയ്യാനിരിക്കെയായിരുന്നു സംഭവം. ഇതേക്കുറിച്ച് റോഗൻ ചോദ്യമുയർത്തിയപ്പോഴാണ് വാട്‌സ്ആപ് മെസേജുകളുടെ സുരക്ഷയെക്കുറിച്ച് സക്കർബർഗ് ആദ്യമായി പ്രതികരിച്ചത്.