ബ്രിട്ടനെ നടുക്കി കൊലപാതകം; മൂന്നു സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ലണ്ടനില്‍ വൃദ്ധനെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൂന്നു സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ലണ്ടനില്‍ വൃദ്ധനെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-06-13 07:33 GMT

ലണ്ടന്‍: ലണ്ടനിലെ ഒരു തെരുവില്‍ വെച്ച് മൂന്ന് കൗമാരക്കാരികള്‍, 75 കാരനായ ഒരു വൃദ്ധനെ തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്തായി. 15 ഉം 16 ഉം 17 ഉം വയസ്സുള്ള മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു ഫ്രെഡി റിവേറോ എന്ന വൃദ്ധനെ വടക്കന്‍ ലണ്ടനിലെ ഐലിംഗ്ടണിലെ ഒരു ബസ്സ് സ്റ്റോപ്പില്‍ വെച്ച് മര്‍ദ്ധിക്കുകയും തൊഴിക്കുകയും ചെയ്തത്. ഇതില്‍ പ്രായം കൂടുതലുള്ള പെണ്‍കുട്ടി വൃദ്ധന്റെ തലയ്ക്ക് ഇടിക്കുന്നതും അയാള്‍ പുറകിലെ നടപ്പാതയിലേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്.

ബസ്സില്‍ നിന്നും ഇറങ്ങി വന്നപ്പോഴായിരുന്നു റിവേറോയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശിരസ്സില്‍ ഏഴോളം പരിക്കുകളേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബ്രുവരി 27 ന് ആയിരുന്നു സംഭവം നടന്നത്. ബൊളീവിയന്‍ പൗരനായ ഇയാളെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബ്രുവരി 28 ന് ഇയാള്‍ മരണമടഞ്ഞു. അക്രമം നടന്ന് അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ മൂന്ന് പെണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് അവരിലൊരാള്‍ ഈ ആക്രമം മുഴുവന്‍ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയത്.

റിവേറോ തങ്ങളെ ശല്യം ചെയ്തെന്നായിരുന്നു പെണ്‍കുട്ടികള്‍ ആരോപിച്ചതെന്ന് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പറയുന്നു. എന്നാല്‍, അയാള്‍ അങ്ങനെ ചെയ്തതായി തോന്നുന്നില്ലെന്നും അവര്‍ പറയുന്നു. നിയമ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലാത്ത ആ മൂന്ന് പെണ്‍കുട്ടികളെയും ഇന്നലെ, വ്യാഴാഴ്ച ബെയ്ലിയിലെ കോടതിയില്‍ വീഡിയോ ലിങ്ക് വഴി ഹാജരാക്കി.

Tags:    

Similar News