സന്ദീപ് വാര്യരെ കോണ്‍ഗ്രസ്സിലെത്തിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് എതിരാളികളെ ഒന്നിപ്പിച്ചെന്ന് വിലയിരുത്തി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം; അനായാസ വിജയ സാധ്യത അനാവശ്യ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്ന് വിമര്‍ശനം; രാഹുല്‍ മാങ്കൂട്ടത്തിന്റെ 18000 ഭൂരിപക്ഷ സാധ്യത 8000 ത്തിലൊതുങ്ങുമെനന്നും വിലയിരുത്തല്‍
സന്ദീപ് വാര്യരെ കോണ്‍ഗ്രസ്സിലെത്തിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് എതിരാളികളെ ഒന്നിപ്പിച്ചെന്ന് വിലയിരുത്തി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു കഴിഞ്ഞു. അവസാന നിമിഷം കോണ്‍ഗ്രസ് നടത്തി ചില നീക്കങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനുള്ളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. കാരണം നല്ലരീതിയില്‍ മുന്നില്‍ പോയ കോണ്‍ഗ്രസിനെ അവസാന നിമിഷം പിന്നിലാക്കുന്ന വിധത്തിലായിപ്പോയി സന്ദീപിന്റെ വരവ്. ഇതോടെ സന്ദീപിലേക്ക് ശ്രദ്ധ പോകുകയും അദ്ദേഹത്തിന്റെ മുന്‍കാല ചെയ്തികളെ കുറിച്ച് സംസാരിക്കുകയും പ്രതിരോധിക്കേണ്ടതുമായ അവസ്ഥ വന്നു.
സന്ദീപിനൊപ്പം പാര്‍ട്ടിയിലേക്ക് മറ്റാരും എത്താത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. 18000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നേടുമെന്നാണ് വി ഡി സതിശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് എണ്ണായിരത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍. കാരണം ഇതുവരെ ബിജെപിയില്‍ ഇടഞ്ഞു നിന്ന ആളുകളെ സന്ദീപ് കോണ്‍ഗ്രസില്‍ പോയതോടെ ഒരുമിപ്പിച്ചു. ശോഭാ സുരേന്ദ്രന്‍ അടക്കം കൊട്ടിക്കലാശത്തില്‍ ശക്തമായ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. കൂടാതെ ആര്‍എസ്എസും കളം പിടിച്ചു.
മറുവശത്ത് കോണ്‍ഗ്രസിലും അസ്വസ്ഥതകള്‍ക്ക് ഇടയക്കുന്ന കാര്യങ്ങളുണ്ട്. അനായാസ വിജയ സാധ്യത അനാവശ്യ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്ന് വിമര്‍ശനം കോണ്‍ഗ്രസിനുള്ളിലുണ്ട്. സന്ദീപ് വാര്യരെ പോലൊരു നേതാവിനെ കോണ്‍ഗ്രസിള്‍ എത്തിച്ചത് ചില വാഗ്ദാനങ്ങള്‍ നല്‍കിയാകും. അതിന്‍രെ അവശ്യം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് കോണ്‍ഗ്രസിനുള്ളിലെ കാലുവാരല്‍ പ്രവണതയെ ശക്തമാക്കുമെന്നും വിലയിരുത്തലുണ്ട്.
ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ ചേര്‍ത്ത നടപടി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാലക്കാട് ഒരു സെല്‍ഫ് ഗോളായി അധിപതിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അഡ്വ. ജയശങ്കറിനെ പോലുള്ളവരും വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടു കയ്യും നീട്ടി സന്ദീപ് വാര്യരെ സ്വീകരിച്ചതില്‍ ശരിക്കും അത്ഭുതം തോന്നി. ഇതുപോലെ ഒരാളെ കോണ്‍ഗ്രസ് എടുത്താല്‍ എന്താകും സംഭവിക്കുക എന്ന് നേതാക്കള്‍ ചിന്തിക്കേണ്ടെ?.സന്ദീപ് വാര്യരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്യണോ എന്ന് പാലക്കാട്ടെ 33 ശതമാനം മുസ്ലിം വോട്ടര്‍മാരും സംശയിക്കും എന്നാണ് ജയശങ്കറിനെ പോലുള്ളവര്‍ നിരിക്ഷീക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എടുക്കാനുണ്ടായ തീരുമാനം സുധാകരനാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണോ അതോ രണ്ടും പേരും ഒരുമിച്ചാണോ എടുത്തത് എന്നറിയില്ല. അതോ ഹൈക്കമാന്റിന് വേണ്ടി വേണുഗോപാലാണോ എടുത്തത് എന്നറിയില്ല. എന്തായാലും ഈ തീരുമാനം കോണ്‍ഗ്രസിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എനന്താണ് പൊതുവിലുള്ള വിലയിരുത്തലുകള്‍. ഇപ്പോള്‍ തന്നെ സരിനെ അനുകൂലിക്കുന്ന ഒരു വിഭാഗം രാഹുലിനെതിരെ കളത്തിലുണ്ട്. ഇതിനിടെയാണ് സന്ദീപിനെ പോലുള്‌ല ആളുടെ വവരും.
അതേസമയം അപ്രതീക്ഷിത നീക്കത്തിലൂടെ സന്ദീപ് വാര്യരെ പാളയത്തിലാക്കി ബി.ജെ.പിക്ക് കോണ്‍ഗ്രസ് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയെങ്കിലും മറുവശത്ത് ശക്തമായ നീക്കങ്ങളാണ് നടന്നതും. പാര്‍ട്ടിക്കുള്ളില്‍ ഭിന്നകോണുകളില്‍ നില്‍ക്കുന്നവരും ഇപ്പോള്‍ പരിവാര്‍ താല്‍പ്പര്യത്തിനായി ഒരുമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.
ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പ്രചരണം ആര്‍എസ്എസ് ഏറ്റെടുത്തിരുന്നു. സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ളവര്‍ ഉണ്ടെങ്കിലും പരിവാര്‍ രാഷ്ട്രീയത്തെ സ്നേഹിക്കുന്നവരാണ് ഇതോടെ പ്രചരണത്തിന്റെ മുന്‍നിരയിലേക്ക് എത്തിയത്. തങ്ങളുടെ ആശയങ്ങളെ മറുപാളയത്തില്‍ എത്തി സന്ദീപ് തള്ളിപ്പറയുന്നത് ആര്‍എസ്എസിനും സഹിച്ചിട്ടില്ല.
ഇതോടെ ഒരു വോട്ടുപോലും പരിവാര്‍ കുടംബത്തില്‍ നിന്നും ബിജെപിക്ക് കിട്ടരുത് എന്ന കരുതലിലാണ് സംഘടന. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചരണം അവസാന ലാപ്പില്‍ മണ്ഡലത്തില്‍ സജീവമായത്. ഇന്ന് നിശബ്ദ പ്രചരത്തിലും ബിജെപി അതിശക്തമായി രംഗത്തുണ്ട്. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചരണ സജീവമായിരുന്നു.
പാലക്കാട് മണ്ഡലത്തില്‍ നാളെയാണ് വിധിയെഴുത്ത്. കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്പില്‍ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയാണ്. ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണമാണ്.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.