330 ലിറ്റര്‍ മദ്യം എവിടെപ്പോയി? നേമത്ത് ബിജെപി ഓഫീസില്‍ നിന്ന് പിടിച്ചത് ലോഡ് കണക്കിന് കുപ്പി! കണക്കില്‍ വെറും ആറ് ലിറ്റര്‍ മാത്രം; പോലീസും എക്‌സൈസും ബിജെപിയെ സഹായിക്കുന്നു? മദ്യത്തിന് പുറമേ പണവും ഒഴുക്കുന്നെന്ന ആരോപണവുമായി ശിവന്‍കുട്ടിയുടെ ഏജന്റ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നെന്ന് ആരോപണം

Update: 2026-04-08 07:39 GMT

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും വ്യാപകമായി ഒഴുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം രംഗത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയില്‍ കുമാറാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍നിന്ന് 336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ടും, കണക്കില്‍ ആറ് ലിറ്റര്‍ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ജയില്‍ കുമാര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീതിപൂര്‍വകമായി ഇടപെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസും എക്സൈസും ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെടേണ്ടി വരുമെന്നും ജയില്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് വ്യാപകമായി പണം ഒഴുക്കുന്നുണ്ടെന്നും, പരശുരാമ ക്ഷേത്രത്തില്‍ ബലിയിട്ട് വന്നവരോട് വര്‍ഗീയത പറഞ്ഞാണ് ബിജെപി വോട്ട് പിടിക്കുന്നതെന്നും ജയില്‍ കുമാര്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതിയ തലത്തിലെത്തിച്ചിരിക്കുകയാണ്.

Tags:    

Similar News