ആദ്യത്തെ ട്രെന്‍ഡില്‍ തന്നെ ഏകദേശം കാര്യം പിടികിട്ടും; ബിജെപിക്ക് 1500 താഴെയാണ് ഒന്നാം റൗണ്ട് ലീഡെങ്കില്‍ പിന്നെ രാഹുല്‍ ജയിക്കാനാണ് സാധ്യത; അല്ലെങ്കില്‍ പത്താം റൗണ്ട് വരെയൊക്കെ കാത്തിരിക്കേണ്ടി വരും; ആദ്യ പത്ത് റൗണ്ടില്‍ ബിജെപി മുന്നില്‍ നിന്നാലും ടെന്‍ഷന്‍ കുറക്കാനുള്ള പ്രതിരോധ മെഡിസിന്‍! വൈറലാകുന്ന ഒരു ഇലക്ഷന്‍ കുറിപ്പ്

Update: 2024-11-23 01:07 GMT

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഫലം വരുന്നു. പാലക്കാട് എല്ലാ മുന്നണികളും പ്രതീക്ഷയില്‍. കൂടുതല്‍ ആവേശം കോണ്‍ഗ്രസ് ക്യാമ്പിലാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മറുപക്ഷത്ത് ബിജെപി പ്രതീക്ഷയിലാണ്. ഏന്തു വന്നാലും ജയിക്കുമെന്ന് അവരും പറയുന്നു. സി കൃഷ്ണകുമാറിന്റെ പ്രതീക്ഷ നഗരസഭയിലാണ്. സിപിഎമ്മിന് വേണ്ി ഇടതു സ്വതന്ത്രനായ പി സരിനും വോട്ടു കൂട്ടുമെന്ന് പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞ തവണത്തെ വോട്ടെണ്ണല്‍ പാറ്റേണ്‍ ചര്‍ച്ചയാകുന്നത്. പാലക്കാട്ടെ ലീഡ് നിലയുടെ സാധ്യതയാണ് ഇതിലുള്ളത്. തുടക്കത്തില്‍ ബിജെപി കുതിച്ചു കയറും. ആദ്യ പത്ത് റൗണ്ടിന് ശേഷം മാത്രമേ ട്വിസ്റ്റ് മനസ്സിലാകൂ. നഗരസഭയില്‍ ബിജെപിയ്ക്ക് 20000 ഭൂരിപക്ഷം ഉറപ്പിക്കാനായാല്‍ താമര വിരിയും. ഇല്ലെങ്കില്‍ ഫലം മറിച്ചാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണത്തെ വോട്ടെണ്ണല്‍ ചിത്രം. ഓര്‍ക്കുക, പത്താം റൗണ്ട് വരെ ബിജെപി ലീഡ് ചെയ്തത് 9246 വോട്ടിനാണ്. നഗരസഭയില്‍ കിട്ടിയ വലിയ ലീഡില്‍ സംഭവിച്ചത്. അവിടെ നിന്നും പിന്നീട് കുറഞ്ഞ് പതിനാറാം റൗണ്ടിലാണ് യുഡിഎഫ് ലീഡ് വരുന്നത്. അവസാനത്തെ രണ്ടോ മൂന്നോ റൗണ്ട് എല്‍ഡിഎഫ് മുന്നില്‍ വന്നിട്ടുണ്ട്, ചിലതില്‍ രണ്ടാം സ്ഥാനവും ഉണ്ട്. പക്ഷേ മുഖ്യ മത്സരം നടക്കുന്ന യുഡിഎഫ് - ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടമായി ഇത് മാറും. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് ചുവടെ. ആദ്യ റൗണ്ടില്‍ ബിജെപി മുന്നോട്ട് പോയാലും പിന്നീട് എന്ത് സംഭവിക്കുമെന്നതാണ് നിര്‍ണ്ണായകം. കോണ്‍ഗ്രസ് ഗ്രൂപ്പുകളിലാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ

2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രകാരം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 20 റൗണ്ടുകള്‍ ആണുള്ളത്. അതില്‍ ഓരോ റൗണ്ടിലും യുഡിഎഫ് - ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലുണ്ടായ വ്യത്യാസം താഴെ കൊടുക്കുന്നു

റൗണ്ട് 1:

ബിജെപി ലീഡ് 1804

റൗണ്ട് 2:

ബിജെപി 1234

ടോട്ടല്‍ 3038 - ബിജെപി

റൗണ്ട് 3:

ബിജെപി 1295

ടോട്ടല്‍ 4333 - ബിജെപി

റൗണ്ട് 4:

യുഡിഎഫ് 618

ടോട്ടല്‍ 3715 - ബിജെപി

റൗണ്ട് 5:

യുഡിഎഫ് 468

ടോട്ടല്‍ 3247 - ബിജെപി

റൗണ്ട് 6:

യുഡിഎഫ് 198

ടോട്ടല്‍ 3049 - ബിജെപി

റൗണ്ട് 7:

ബിജെപി 3394

ടോട്ടല്‍ 6443 - ബിജെപി

റൗണ്ട് 8:

ബിജെപി 1596

ടോട്ടല്‍ 8039 - ബിജെപി

റൗണ്ട് 9:

ബിജെപി 1010

ടോട്ടല്‍ 9149 - ബിജെപി

റൗണ്ട് 10:

ബിജെപി 97

ടോട്ടല്‍ 9246 - ബിജെപി

റൗണ്ട് 11:

യുഡിഎഫ് 619

ടോട്ടല്‍ 8627 - ബിജെപി

റൗണ്ട് 12:

യുഡിഎഫ് 2516

ടോട്ടല്‍ 6111 - ബിജെപി

റൗണ്ട് 13:

യുഡിഎഫ് 2500

ടോട്ടല്‍ 3611 - ബിജെപി

റൗണ്ട് 14:

യുഡിഎഫ് 2349

ടോട്ടല്‍ 1262 - ബിജെപി

റൗണ്ട് 15:

യുഡിഎഫ് 213

ടോട്ടല്‍ 1049 - ബിജെപി

റൗണ്ട് 16:

യുഡിഎഫ് 1922

ടോട്ടല്‍ 873 - യുഡിഎഫ്

റൗണ്ട് 17:

യുഡിഎഫ് 1403

ടോട്ടല്‍ 2276 - യുഡിഎഫ്

റൗണ്ട് 18:

യുഡിഎഫ് 398

ടോട്ടല്‍ 2674 - യുഡിഎഫ്

റൗണ്ട് 19:

യുഡിഎഫ് 566

ടോട്ടല്‍ 3240 - യുഡിഎഫ്

റൗണ്ട് 20:

യുഡിഎഫ് 619

ടോട്ടല്‍ 3859 - യുഡിഎഫ്

ഇതാണ് കഴിഞ്ഞ തവണത്തെ വോട്ടെണ്ണല്‍ ചിത്രം. ഓര്‍ക്കുക, പത്താം റൗണ്ട് വരെ ബിജെപി ലീഡ് ചെയ്തത് 9246 വോട്ടിനാണ്. നഗരസഭയില്‍ കിട്ടിയ വലിയ ലീഡില്‍ സംഭവിച്ചത്. അവിടെ നിന്നും പിന്നീട് കുറഞ്ഞ് പതിനാറാം റൗണ്ടിലാണ് യുഡിഎഫ് ലീഡ് വരുന്നത്. അവസാനത്തെ രണ്ടോ മൂന്നോ റൗണ്ട് എല്‍ഡിഎഫ് മുന്നില്‍ വന്നിട്ടുണ്ട്, ചിലതില്‍ രണ്ടാം സ്ഥാനവും ഉണ്ട്. പക്ഷേ മുഖ്യ മത്സരം നടക്കുന്ന യുഡിഎഫ് - ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള അന്തരമാണ് ഞാന്‍ കൊടുത്തിരിക്കുന്നത്.

അപ്പോ ആദ്യത്തെ ട്രെന്‍ഡില്‍ തന്നെ ഏകദേശം കാര്യം പിടികിട്ടും. ബിജെപിക്ക് 1500 താഴെയാണ് ഒന്നാം റൗണ്ട് ലീഡെങ്കില്‍ പിന്നെ രാഹുല്‍ ജയിക്കാനാണ് സാധ്യത. അല്ലെങ്കില്‍ പിന്നീട് പത്താം റൗണ്ട് വരെയൊക്കെ കാത്തിരിക്കേണ്ടി വരും. ബിജെപിക്ക് ജയിക്കണമെങ്കില്‍ പത്താം റൗണ്ട് കഴിയുമ്പോള്‍ 10000 + ലീഡ് അവര്‍ക്ക് വേണ്ടി വരും. പകുതിയോളം റൗണ്ടുകള്‍ കഴിയുമ്പോള്‍ ബിജെപി മുന്നില്‍ തന്നെയാവാനാണ് സാധ്യത. ചാനലുകളിലെ അപ്പോഴത്തെ ബഹളം ആലോചിക്കാന്‍ കഴിയുമല്ലോ. അപ്പോ ഈ കണക്കൊക്കെ മനസിലുണ്ടാവുക ??

എന്തായാലും 23 വരെ നമുക്ക് കാത്തിരിക്കാം.

ആദ്യ പത്ത് റൗണ്ടില്‍ BJP മുന്നില്‍ നിന്നാലും

ടെന്‍ഷന്‍ കുറക്കാനുള്ള പ്രതിരോധ മെഡിസിന്‍ കുറിച്ച് തന്നതാണ് ഈ കണക്ക്????. നമ്മളെ ജയിക്കൂ????

Tags:    

Similar News