വയനാട്ട് പ്രതീക്ഷിച്ച പോലെ പ്രിയങ്ക; ചേലക്കരയില്‍ ആദ്യം മുന്നിലെത്തി പ്രദീപ്; പാലക്കാട് ബിജെപിയുടെ കൃഷ്ണകുമാറും; ആദ്യ റൗണ്ടില്‍ മഹാരാഷ്ട്രയില്‍ ബിജെപി; ജാര്‍ഖണ്ഡിലും ഇന്‍ഡി സഖ്യം പിന്നില്‍; ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ ഇങ്ങനെ; കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ കഷ്ടതയോ? പത്ത് മണിയോടെ ചിത്രം കൂടുതല്‍ തെളിയും
പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിലെ ഫലം പ്രതീക്ഷിച്ചതു പോലെ. വയനാട് ലോക്‌സഭയില്‍ പ്രിയങ്കാ ഗാന്ധി മുന്നിലാണ്. ചേലക്കരയില്‍ സിപിഎം നേതാവ് യുആര്‍ പ്രദീപാണ് മുന്നില്‍. പാലക്കാട് ബിജെപിയുടെ സി കൃഷ്ണകുമാറിനാണ് തുടക്കത്തില്‍ മുന്‍തൂക്കം. മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതിയാണ് മുന്നില്‍. ജാര്‍ഖണ്ഡിലും ബിജെപിക്ക് നേട്ടമുണ്ട്. ആദ്യ ഫല സൂചനകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. മഹാരാഷ്ട്രയില്‍ മഹായുതി വലിയ ലീഡ് നേടുമെന്നാണ് ആദ്യ ഘട്ട ഫല സൂചനകള്‍. ജാര്‍ഖണ്ഡില്‍ മത്സരം വാശിയേറിയതാണ്. എങ്കിലും നേരിയ മുന്‍തൂക്കം ബിജെപിക്കുണ്ട്.
വയനാട്
പ്രിയങ്കാ ഗാന്ധി 4500 വോട്ടിന് മുന്നില്‍(കോണ്‍ഗ്രസ്)
പാലക്കാട്
സി കൃഷ്ണകുമാര്‍ 150 വോട്ടിന് മുന്നില്‍(ബിജെപി)
ചേലക്കര
യു ആര്‍ പ്രദീപ് 152 വോട്ടിന് മുന്നില്‍(സിപിഎം)
മഹാരാഷ്ട്ര
മഹായുതി(ബിജെപി മുന്നണി)-50
മഹാവികാസ് അഘാഡി(കോണ്‍ഗ്രസ് മുന്നണി)-25
ജാര്‍ഖണ്ഡ്
ബിജെപി 21
ജെഎംഎം 20