ഝാര്‍ഖണ്ഡില്‍ ജെ എം എം സഖ്യത്തെ അട്ടിമറിച്ച് ബിജെപി സഖ്യം അധികാരത്തിലേക്കെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; ഇന്ത്യ സഖ്യത്തിന് മേല്‍ക്കൈ നല്‍കുന്നത് രണ്ടുപോളുകള്‍ മാത്രം; 81 അംഗ സഭയില്‍ എന്‍ഡിഎ സഖ്യം പരമാവധി 53 സീറ്റ് വരെ നേടിയേക്കുമെന്ന് പ്രവചനം
ഝാര്‍ഖണ്ഡില്‍ ജെ എം എം സഖ്യത്തെ അട്ടിമറിച്ച് ബിജെപി സഖ്യം അധികാരത്തിലേക്കെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും;
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ബിജെപിയും സഖ്യകക്ഷികളും അധികാരം പിടിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രണ്ടുഎക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉള്‍പ്പെട്ട മഹാഗഡ്ബന്ധന്‍ സഖ്യം വിജയിക്കുമെന്ന് പ്രവചിക്കുന്നു. ആക്‌സിസ് മ ഇന്ത്യയും പി മാര്‍ക്കുമാണ് ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നത്.
81 അംഗ സഭയില്‍, എന്‍ഡിഎയ്ക്ക് 42-47 സീറ്റുകള്‍ നേടുമെന്ന് മാട്രിസ് പ്രവചിക്കുന്നു. അതേസമയം, മഹാഗഡ്ബന്ധന് 25 മുതല്‍ 30 സീറ്റ് വരെ കിട്ടാം.
പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 44-53 സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 25-37 സീറ്റുകളുമാണ് കിട്ടുക. ടൈംസ് നൗ-ജെവിസി പ്രവചന പ്രകാരം എന്‍ഡിഎക്ക് 40-44 സീറ്റും ഇന്ത്യ ബ്ലോക്കിന് 30-40 സീറ്റുമാണ് കിട്ടാന്‍ സാധ്യത.
അതേസമയം ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍ ജെഎംഎം സഖ്യത്തിന് 53 സീറ്റും എന്‍ഡിഎക്ക് 25 സീറ്റും കിട്ടുമെന്ന് പ്രവചിക്കുന്നു.
ബിജെപി 68 സീറ്റിലും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ 10 സീറ്റിലും ജനതാദള്‍ യുണൈറ്റഡ് രണ്ടുസീറ്റിലും ലോക്ജനശക്തി( രാംവിലാസ്) ഒരു സീറ്റിലും മത്സരിച്ചു.
എതിരാളികളായ ഝാര്‍ഖണ്ഡ മുക്തി മോര്‍ച്ച 41 സീറ്റിലും കോണ്‍ഗ്രസ് 30 സീറ്റിലും, ആര്‍ജിഡി ആറു സീറ്റിലും സിപിഐ എം എല്‍ നാലുസീറ്റിലും മത്സരിച്ചു.
മാട്രിസ്
എന്‍.ഡി.എ- 42-47
ഇന്ത്യ സഖ്യം- 25-30
മറ്റുള്ളവര്‍- 1-4
പീപ്പിള്‍സ് പള്‍സ്
എന്‍.ഡി.എ- 44-51
ഇന്ത്യ സഖ്യം- 25-37
മറ്റുള്ളവര്‍- 0
ചാണക്യ സ്ട്രാറ്റജിസ്
എന്‍.ഡി.എ- 45-50
ഇന്ത്യ സഖ്യം- 35-38
മറ്റുള്ളവര്‍- 3-5
ജെ.വി.സി
എന്‍.ഡി.എ- 40-44
ഇന്ത്യ സഖ്യം- 30-40
മറ്റുള്ളവര്‍- 1