പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻ പരാജയം; ലീഡ് തുടർന്ന് യുഡിഎഫ്; കളം പിടിക്കണമെന്ന വാശിയിൽ എൽഡിഎഫും

Update: 2025-12-13 04:46 GMT

പത്തനംതിട്ട: തദ്ദേശതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐക്ക് കനത്ത തിരിച്ചടി നേരിട്ടു. സിറ്റിംഗ് സീറ്റുകളായ മൂന്ന് വാർഡുകളിലും എസ്ഡിപിഐ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ഈ സീറ്റുകളിൽ യുഡിഎഫാണ് വിജയം നേടിയത്. നഗരസഭയിൽ പലയിടത്തും യുഡിഎഫ് മുന്നേറ്റം തുടരുമ്പോൾ, തൊട്ടുപിന്നാലെ ശക്തമായ സാന്നിധ്യമായി എൽഡിഎഫുമുണ്ട്.

ജില്ലയിലെ മറ്റ് വാർഡുകളിലും ശ്രദ്ധേയമായ വിജയങ്ങൾ രേഖപ്പെടുത്തി. മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ കെ.സി. രാജഗോപാലൻ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. അടൂർ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജു സാമുവൽ എട്ട് വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

അതേസമയം, പന്തളം നഗരസഭയിൽ എൻഡിഎയാണ് മുന്നേറ്റം നടത്തുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമ്മിശ്രമായ ഫലസൂചനകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

Tags:    

Similar News