പത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി! ഓമല്ലൂര്‍ ശങ്കരനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി; പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്?
പത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി!
തിരുവല്ല : ഓമല്ലൂര്‍ ശങ്കരനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടതും പത്തനംതിട്ടയിലെ സിപിഎമ്മിലെ തുടരുന്ന അസംതൃപ്തിയെന്ന മഞ്ഞുമലയുടെ ഒരു ഭാഗം മാത്രം. അടൂരില്‍ സിപിഎം പ്രാദേശിക നേതാവിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതിനെ തുടര്‍ന്ന് അവിടെ അസംതൃപ്തി ഇതുവരെ പരിഹരിക്കാനായിട്ടില്ല.
തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയില്‍ സിപിഎം വനിതാ നേതാവ് അടുത്തിടെ സ്ഥാനമാനങ്ങള്‍ രാജി വച്ചിരുന്നു. ഇവര്‍ ഉള്‍പ്പെടെ പലരും ബിജെപിയില്‍ ചേരുമെന്നാണ് പിന്നാമ്പുറ സംസാരം. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ അടുത്തിടെ നടന്ന നിയമനത്തില്‍ അനര്‍ഹരായ പലരെയും തിരുകിക്കയറ്റുകയും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ ഒഴിവാക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ല. തെള്ളിയൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഏതാനും ദിവസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.