ജാര്‍ഖണ്ഡില്‍ ജെഎംഎം മുന്നണിക്ക് മുന്നേറ്റം; ഹേമന്ത് സോറന്‍ ഇഫക്ട് വീണ്ടും; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യാ മുന്നണി കേവല ഭൂരിപക്ഷത്തിലേക്ക്; ബിജെപിക്ക് നല്‍കുന്ന് നിരാശ; ജാര്‍ഖണ്ഡില്‍ വോട്ട് ഭരണ തുടര്‍ച്ചയ്ക്ക്
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെ എം എഎം ഭരണം തുടരും. ജെ എം എം തന്നെയാകും വലിയ കക്ഷി. ജെ എം എമ്മിന് ഒറ്റയ്ക്ക് 31 സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസിന് 12. ഇതു രണ്ടും കൂട്ടുമ്പോള്‍ തന്നെ ഭരണത്തിനുളള ഭൂരിപക്ഷമായി. ആര്‍ജെഡിയ്ക്ക് ആറു സീറ്റുമുണ്ട്. അതായത് നല്ല മുന്നേറ്റം സംഖ്യം അവിടെയുണ്ടാക്കി. ബിജെപിക്ക് 24 സീറ്റ് മാത്രമേ നേടാനായൂള്ളൂ. അവിടെ ബിജെപിയുണ്ടാക്കിയ സഖ്യം ഫലം കണ്ടില്ല.
ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം(ദേശീയ മാധ്യമങ്ങള്‍ പറയുന്നത്)
ജെഎംഎം സഖ്യം-51
ബിജെപി മുന്നണി-28
ജാര്‍ഖണ്ഡില്‍ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരുന്നത്. ഇന്ത്യ സഖ്യത്തില്‍ ജെ.എം.എം. 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും ആര്‍.ജെ.ഡി. ആറ് സീറ്റുകളിലും സി.പി.ഐ.എം.എല്‍ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എന്‍.ഡി.എ സഖ്യത്തില്‍ ബി.ജെ.പി. 68 സീറ്റിലും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ പത്ത് സീറ്റിലും ജനതാദള്‍ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഇത് ഫലം കാണുകയാണ്.
ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയില്‍ എത്തിയ ചംപെയ് സോറന്‍ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖര്‍. അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു. കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചംപെയ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. എന്നിട്ടും ജെ എം എമ്മിന് അടിത്തറയില്‍ ചോര്‍ച്ചയുണ്ടായില്ല.
രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. ജാര്‍ഖണ്ഡില്‍ ഗ്രാമീണ മേഖലകളില്‍ പോളിങ് ഉയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം. അത് വെറുതെയായില്ല. 2019 ലെ 65.18 ശതമാനത്തില്‍ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയര്‍ന്നത്. രണ്ടു ഘട്ടങ്ങളിലും പോളിങ് ഉയര്‍ന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്. നഗരമേഖലകളില്‍ ബിജെപിക്കും ഗ്രാമീണ മേഖലകളില്‍ ജെഎംഎമ്മിനുമാണു സ്വാധീനമെന്നതാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നല്‍കുന്നത്.
2019 ല്‍ 5000 ല്‍ താഴെ വോട്ട് ഭൂരിപക്ഷം മാത്രമുള്ള 9 മണ്ഡലങ്ങളുണ്ടായിരുന്നു ജാര്‍ഖണ്ഡില്‍. ഇതില്‍ 5 എണ്ണം ബിജെപിയും 2 വീതം കോണ്‍ഗ്രസ്, ജെഎംഎം എന്നിവയും ജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഈ 9 മണ്ഡലങ്ങളില്‍ എട്ടിടത്തും ബിജെപി മുന്നണിക്കായിരുന്നു മുന്‍തൂക്കം. ഒരിടത്തു കോണ്‍ഗ്രസിനും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി.