ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും; നിരവധി ലോകനേതാക്കള്‍ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ടുകള്‍

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല;

Update: 2025-01-12 10:10 GMT

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്നത്. യുഎസ് സന്ദര്‍ശന വേളയില്‍, ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളുമായും മറ്റ് പ്രമുഖരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോള്‍ മന്ദിരത്തില്‍ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊക്കെ വഴിയൊരുക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തന്നെ ട്രംപ് തന്നോട് കാണിച്ചതു പോലെ താന്‍ തിരികെ കാണിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

നിലവിലെ പ്രസിഡന്റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കണമെന്ന അമേരിക്കയിലെ പരമ്പരാഗത ശൈലി 2020 ല്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് തെറ്റിച്ചിരുന്നു. നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊക്കെ കാരണമായിരുന്നു.

വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുകയും ഒടുവില്‍ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിന് വരെ കാരണമായിരുന്നു ട്രംപ് അധികാര കൈമാറ്റത്തിന് മടികാട്ടിയത്. എന്നാല്‍ ട്രംപ് ചെയ്തതുപോലെ ഇക്കുറി താന്‍ ചെയ്യില്ലെന്ന് ബൈഡന്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ മാത്രമല്ല നിലവിലെ പ്രഥമ വനിത ജില്‍ ബൈഡനും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.

സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലേയും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ തന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളില്‍ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നല്‍കിയ അസാധാരണമായ അപൂര്‍വമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാല്‍ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ സ്ഥിരീകരണമാകും.

Tags:    

Similar News