ട്രംപ് ചുമതലയേല്‍ക്കും മുമ്പ് ഹിസ്ബുള്ളയുമായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍; നീക്കം പുതിയ പ്രസിഡന്റിനുള്ള സമ്മാനം എന്ന നിലയില്‍; വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ നെതന്യാഹുവിന്റെ ഓഫീസ്

ട്രംപ് ചുമതലയേല്‍ക്കും മുമ്പ് ഹിസ്ബുള്ളയുമായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍

Update: 2024-11-15 05:16 GMT

ടെല്‍ അവീവ്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചമുതലയേല്‍ക്കുന്നതിന് മുമ്പ് ലബനനില്‍ ഹിസ്ബുള്ളയുമായി താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. ഇത്തരത്തില്‍ ഒരു തീരുമാനം ഒരു സമ്മാനമായി പുതിയ അമേരിക്കന്‍ പ്രസിഡന്റിന് നല്‍കി അദ്ദേഹത്തെ വരവേല്‍ക്കാനുള്ള നീക്കത്തിലാണ് നെതന്യാഹു സര്‍ക്കാര്‍.

ഇതിന് മുന്നോടിയായി നെതന്യാഹു മന്ത്രിസഭാംഗമായ റോണ്‍ ഡെമര്‍ അമേരിക്കയില്‍ എത്തി. ഡെമര്‍ ഡൊണാള്‍ഡ് ട്രംപുമായും

മരുമകന്‍ ജരേദ് കുഷ്നറുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ ഡെമര്‍ വൈറ്റ്ഹൗസിലെത്തി അമേരിക്കന്‍ സര്‍ക്കാരിലെ പ്രമുഖരുമായും സംഭാഷണം നടത്തിയിരുന്നു.

അടുത്ത വര്‍ഷം ജനുവരിയിലാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായാല്‍ ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റായി ചുമതലയേറ്റ് കഴിഞ്ഞ് വിദേശനയം രൂപീകരിക്കുമ്പോള്‍ ഏറെ സഹായകരമായി മാറുമെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതീക്ഷ്ിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നെതന്യാഹുവിന്റെ ഓഫീസോ ട്രംപിന്റെ വക്താക്കളോ ഇനിയും തയ്യാറായിട്ടില്ല.

അമേരിക്കന്‍ സര്‍ക്കാരിലെ പ്രമുഖരുമായി താന്‍ എല്ലാ കാര്യങ്ങളും വിശദമായി തന്നെ ചര്‍ച്ച ചെയ്തു. എന്നാണ് റോണ്‍ ഡെമര്‍ വാഷിംഗ്ടണ്‍പോസ്റ്റിനോട് പറഞ്ഞത്. അതിനിടെ ഇസ്രയേലുമായി തങ്ങള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടും എന്നാണ് ഹമാസ്

നേതൃത്വം പറയുന്നതെങ്കിലും ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതു വരെ ഉണ്ടായിട്ടില്ല എന്നാണ് ഹമാസ് നേതാക്കള്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിക്രമിച്ചു കയറി ആയിരത്തിലധികം പേരെ കൂട്ടക്കൊല നടത്തുകയും നിരവധി പേരെ തട്ടിക്കൊണ്ട് പോയി എങ്കിലും ഇക്കാര്യത്തില്‍ ഹമാസിന് ഇനിയും ഒരു കുറ്റബോധവും ഇല്ലാത്തത് പല അന്താരാഷ്ട്ര നിരീക്ഷകരേയും അമ്പരപ്പിച്ചിട്ടുണ്ട്. ഈ നടപടിയിലൂടെ തങ്ങള്‍ പ്രതിരോധം തീര്‍ക്കുകയാണ് എന്ന ഹമാസിന്റെ വാദം ആരും സ്വീകരിക്കുന്നില്ല. നേരത്തേ താന്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുമായി ഫോണില്‍ സംസാരിച്ച വേളയില്‍ ഹമാസിനേയും ഹിസ്ബുളളയേയും തീര്‍ക്കാന്‍ എന്ത് നടപടി വേണമെങ്കിലും കൈക്കൊള്ളാന്‍ ട്രംപ് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. നെതന്ായഹുവിനെ സംബന്ധിച്ച ്അദ്ദേഹത്തിന് ജോബൈഡനെക്കാള്‍ അടുപ്പം ട്രംപിനോട് ആയത് കൊണ്ട് കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ അമേരിക്ക ഭാവിയില്‍ പിന്തുണക്കുമെന്ന് അദ്ദേഹത്തിനറിയാം.

Tags:    

Similar News