ആദ്യം സൈബര്‍ ആക്രമണം; പിന്നാലെ വ്യോമാക്രമണം; കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും; എണ്ണപ്പാടങ്ങള്‍ കത്തിക്കും; തിരിച്ചടിച്ച് പ്രകോപിപ്പിച്ചാല്‍ ആണ്വായുധ ശേഖരത്തിനുമേല്‍ ബോംബാക്രമണം: അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം തിരിച്ചടി വൈകിപ്പിക്കുന്ന ഇസ്രായേലിന് മുന്‍പില്‍ യുദ്ധപദ്ധതികള്‍ ഏറെ

Update: 2024-10-04 05:05 GMT

ജെറുസലേം: എല്ലാ അര്‍ത്ഥത്തിലും യുദ്ധമൂഡിലാണ് ഇസ്രായേല്‍. ലബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ കരയുദ്ധം തുടരുന്നു. ഗാസയില്‍ ഹമാസ് ഭീകരരേയും വകവരുത്തുന്നു. ഇറാനും മറുപടി നല്‍കണമെന്ന തീരുമാനത്തിലാണ് ഇസ്രയേല്‍. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ഇതിന് വിലങ്ങു തടിയാകുന്നു. ഏതായാലും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാനും ഇസ്രയേലും തമ്മിലുള്ള തുറന്ന യുദ്ധം അനിവാര്യതയാണെന്നാണ് വിലയിരുത്തല്‍. അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്നും ആര്‍ക്കും അറിയില്ല.

ആദ്യം സൈബര്‍ ആക്രമണം, പിന്നാലെ വ്യോമാക്രമണം, കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കും. അതിന് ശേഷം എണ്ണപ്പാടങ്ങള്‍ കത്തിക്കും-ഇങ്ങനെയാണ് ഇറാനിലെ ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിനിടെ തിരിച്ചടിച്ച് ഇറാന്‍ പ്രകോപിപ്പിച്ചാല്‍ ആണ്വായുധ ശേഖരത്തിനുമേല്‍ ബോംബാക്രമണവും ഇസ്രയേല്‍ പദ്ധതികളിലുണ്ട്. ഇറാനെ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം മൂലം തിരിച്ചടി വൈകിപ്പിക്കുകയാണ്. പക്ഷേ അധിക സമയം ഇസ്രയേല്‍ കാത്തിരിക്കില്ല. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമോ എന്ന ആശങ്കയും സജീവമാണ്.

ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ നീക്കങ്ങളില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. പേജര്‍ ആക്രമണത്തിലൂടെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഇസ്രായേല്‍ ആദ്യം വകവരുത്തി. ലെബനോണില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് സ്‌ഫോകടവസ്തുക്കള്‍ നിറച്ച പേജറുകള്‍ നല്‍കി സ്‌ഫോടനത്തിലൂടെ 37 പേരുടെ മരണത്തിനും 3000 പേരുടെ പരിക്കിനും വഴിയൊരുക്കി ഇതോടെ ഹെസ്ബുള്ള എന്ന തീവ്രവാദഗ്രൂപ്പിനെ തന്നെ ഞെട്ടിച്ചു. കാരണം ഇതുവരെയും ആരും ചെയ്തുകാണാത്ത ഒരു യുദ്ധ തന്ത്രമായിരുന്നു ഇസ്രായേല്‍ അവിടെ ചെയ്തത്. ആ സൈബര്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിനുശേഷം ലെബനോനില്‍ കരയുദ്ധം ആരംഭിച്ചു. അങ്ങനെ വലിയൊരു യുദ്ധ തന്ത്രമാണ് ഇസ്രായേല്‍ അവിടെ ചെയ്തത്. ഇതിനേയും വെല്ലുന്ന പദ്ധതികള്‍ ഇറാനിലേക്കുള്ള ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറാക്കിയിട്ടുണ്ട്.

തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും പേജര്‍ പൊട്ടിത്തെറിച്ചതോടെയാണ് ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ തുടങ്ങിയത്. ഹിസ്ബുള്ളയുടെ പേജറുകള്‍ വഴി സമാനമായ സ്‌ഫോടനങ്ങള്‍ ആരംഭിച്ചതിന് ഒരു ദിവസത്തിന് ശേഷം ഇസ്രായേലുമായുള്ള പിരിമുറുക്കം രൂക്ഷമാക്കി. ലെബനനിലെ ആരോഗ്യ മന്ത്രാലയം ആദ്യം ഒരാള്‍ മരിച്ചതായും 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു. അതുകഴിഞ്ഞ് കൊല്ലപ്പെട്ട ഹിസ്ബുള്ള അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങിന് സമീപവും സ്‌ഫോടനങ്ങള്‍ നടന്നു. ഹിസ്ബുളള ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയും അതിലെ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് എങ്ങനെയാണ് സാധ്യമായതെന്ന് ആര്‍ക്കും ഇപ്പോഴും അറിയില്ല.

അതിനുശേഷം പശ്ചിമേഷ്യന്‍ മേഖലയെ തന്നെ വലിയ സംഘര്‍ഷ ഭീതിയിലേക്ക് തള്ളിവിട്ട് കരയാക്രമണം അതിരൂക്ഷമായി നടത്തി ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കരസൈനിക നീക്കം നടത്തുമെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. ഇതോടെ ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു വെന്ന ഇസ്രയേല്‍ മുന്നറിയിപ്പും എത്തി. തെക്കന്‍ ലെബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിന് നേരെയുള്‍പ്പെടെ ആക്രമണം നടന്നതായി പിന്നീട് വിവരങ്ങള്‍ ലഭിച്ചു.

തെക്കന്‍ ലെബനനിലെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ഹിസ്ബുള്ള സാന്നിധ്യമുള്ള മേഖലകളെയാണ് സൈന്യം നോട്ടമിട്ട് തിരച്ചില്‍ തുടങ്ങിയത്. വ്യോമസേനയുടെയും ആര്‍ട്ടിലറി വിഭാഗത്തിന്റെയും പിന്തുണയോടുകൂടിയാണ് കരമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. ഇതോടെ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാന്‍ നോക്കിയിരുന്ന ഇറാനും ഇസ്രായേലിനെ തിരിച്ചടിക്കാന്‍ തുടങ്ങി.

ഇതോടെ കാര്യങ്ങള്‍ വഷളായി ഇസ്രായേലിന്റെ മണ്ണില്‍ ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചു. പെട്ടെന്നുള്ള പ്രത്യാക്രമണത്തില്‍ ആദ്യം ഇസ്രായേല്‍ ഒന്ന് ഞെട്ടി. പക്ഷെ നാശനഷ്ടങ്ങളും ആളപായവും രാജ്യത്ത് ഉണ്ടായിട്ടില്ല എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഏകദേശം 180 ഓളം മിസൈലുകളാണ് ഇസ്രയേലിന്റെ മണ്ണില്‍ പതിച്ചത്. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള അവിടെത്തെ മലയാളികളും പറഞ്ഞു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു. ഇതോടെ ലോകം മുഴുവനും ഇരു രാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് പോകുന്നത് കണ്ടു.

ഇപ്പോഴിതാ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇതോടെ ലെബനോന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം ഇസ്രയേല്‍ ഇപ്പോള്‍ നടത്തുകയാണ്. വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളും ഉണ്ട്. ഇതിനിടെ ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ബെയ്റൂത്തിന് തെക്ക് വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വലിയ സ്ഫോടന പരമ്പരകള്‍ ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറില്‍ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്‌റൂത്തിലും വ്യോമാക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുപ്പോലെ കടലില്‍ നിന്നും കരയില്‍ നിന്നും മിസൈല്‍ അയക്കുമെന്നും എണ്ണപ്പാടങ്ങള്‍ കത്തിക്കുമെന്നും തിരിച്ചടിച്ച് പ്രകോപിപ്പിച്ചാല്‍ ആണ്വായുധ ശേഖരത്തിനുമേല്‍ ബോംബാക്രമണം നടത്തുമെന്നും ഇസ്രായേല്‍ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags:    

Similar News