സിക്കുകാരെ തിരുകി കയറ്റാന്‍ വാതില്‍ തുറന്നിട്ട് പണി ചോദിച്ചു വാങ്ങി ട്രൂഡോ; ജനരോഷം ശക്തമായതോടെ കടുത്ത നിയന്ത്രണങ്ങള്‍; പെര്‍മെനന്റ് റെസിഡന്‍സിയുടെ എണ്ണം വെട്ടിക്കുറച്ചു സ്റ്റുഡന്റ് വിസക്കാരെ നിയന്ത്രിച്ച് കാനഡ

Update: 2024-10-27 02:18 GMT

നസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും. തൊഴിലിടങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനും അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന രക്തച്ചൊരിലുള്ള ആഭ്യന്തര യുദ്ധങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്നവര്‍ക്ക് അഭയം നല്‍കുന്നതിനും വളരെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ കഴിഞ്ഞ എതാനും പതിറ്റാണ്ടുകളായി പിന്തുടരുകയായിരുന്നു കാനഡ. എന്നാല്‍, അടുത്തിടെ കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് പൊതുജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതി വരുത്താന്‍ കാനഡയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തും എന്നായിരുന്നു. കുടിയേറ്റക്കാര്‍ കൂടിയോടെ തദ്ദേശവാസികള്‍ക്ക് പൊതുസേവനങ്ങള്‍ ലഭ്യമാകുന്നതില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരികയും, ഭവന ലഭ്യത കുറയുകയും ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുകയും ഒക്കെ ചെയ്തു.

കനേഡിയന്‍ അസ്തിത്വം നിലനില്‍ക്കുന്നത് ബഹുസ്വരതയിലാണെന്ന് ഉറപ്പിച്ച് പറഞ്ഞ് 2015 ല്‍ അധികാരത്തിലേറിയ ട്രൂഡോവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിലപാട് മാറ്റമാണ്. അതുപോലെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം പകരാന്‍ കുടിയേറ്റം ഒരു മാര്‍ഗ്ഗമായി കണ്ട കനേഡിയന്‍ നയത്തില്‍ നിന്നുള്ള വ്യതിചലനവും. എന്നാല്‍, വിമര്‍ശനത്തിന് ശക്തിയാര്‍ജ്ജിക്കുമ്പൊള്‍ ട്രൂഡോ പറയുന്നത്, തന്റെ സര്‍ക്കാരിന്റേത് പിഴച്ചുപോയ കണക്കുകള്‍ ആയിരുന്നു എന്നാണ്. പൊതു സംവിധാനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കാനഡയിലെ ജനസംഖ്യ സ്ഥിരതയുള്ളതായിരിക്കണം എന്നും ട്രൂഡോ പറയുന്നു.

കാനഡയിലേക്ക് പഠനത്തിനും തൊഴിലിനുമായി, താത്ക്കാലികമായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. 2022 ല്‍ നിന്നും 2023 ല്‍ എത്തിയപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 30 ശതമാനമാണെന്ന് കനേഡിയന്‍ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, കാനഡയിലെത്തുന്ന താത്ക്കാലിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ അഞ്ച വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ചു എന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടാം തവണ അധികാരത്തിലെത്തിയ ്യുടൂഡോയുടെ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. ഖാലിസ്ഥാന്‍ അനുകൂലിയായ ജഗ്മീത് സിംഗ് ഈ അവസരം മുതലെടുക്കുകയായിരുന്നു. സംഖ്യ കക്ഷിയെ പ്രീണിപ്പിച്ച് കൂടെ നിറുത്താന്‍, കുടിയേറ്റ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഉപയോഗിച്ച് നിരവധി പഞ്ചാബികള്‍ കാനഡയിലെത്തിച്ചേര്‍ന്നു. വിദ്യാഭ്യാസ രംഗത്തും ഇവര്‍ക്ക് അനുകൂലമായി ഏറെ മാറ്റങ്ങള്‍ വരുത്തി.

പബ്ലിക് - പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ് എന്ന പേരില്‍ വ്യാജ കോളേജുകള്‍ തുടങ്ങി അവിടെ മാനേജ്‌മെന്റ് ഡിപ്ലൊമ കോഴ്സിനായി വിദേശ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്തു. ഇത്തരം കോഴ്സുകള്‍ക്ക് എത്തിയവരാണ് കാനഡയില്‍ പ്രധാനമായും പ്രശ്നങ്ങള്‍ക്ക് കാരണമായത്. കനേഡിയന്‍ സര്‍ക്കാരിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ മൂലം കാനഡയുടെ കുടിയേറ്റ സിസ്റ്റത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറൊന്റോയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ മൈക്കല്‍ ഡോണെല്ലി പറയുന്നത്. മാത്രമല്ല, വോട്ടര്‍മാരുടെ എണ്ണത്തില്‍ ഒരു നിര്‍ണ്ണായക ശതമാനം കുടിയേറ്റക്കാരായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതായി വന്നു.

2016 ല്‍ മെക്സിക്കോയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസ ആവശ്യമില്ലെന്ന നയം സ്വീകരിച്ചതോടെ അഭയാര്‍ത്ഥികള്‍ കൂട്ടമായി എത്തി. ഇത് പിന്നീട് ഈ നയം മാറ്റുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. ചില വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ താത്ക്കാലിക വിസ ഉപയോഗിച്ച് ഇവിടെയെത്തി അഭയത്തിന് ശ്രമിക്കുകയാണെന്ന് ചില കനേഡിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കത്തില്‍ അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ഭരണകൂടത്തിന് ആകുന്നില്ലെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാകാന്‍ തുടങ്ങി. ഇതും കാനഡയുടെ നയമാറ്റത്തിന് കാരണമായിട്ടുണ്ട്.

Tags:    

Similar News