പുടിന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍, ലണ്ടന്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തരിശുഭൂമിയായി മാറിയേക്കാം; പടിഞ്ഞാറന്‍ രാജ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ കൈവശം ഉണ്ടെന്ന് റിപ്പോര്‍ട്ട്; ആണവ ഗവേഷണങ്ങള്‍ മോസ്‌കോയില്‍ പുതു വേഗമോ?
പടിഞ്ഞാറന്‍ രാജ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ കൈവശം ഉളളതായി റിപ്പോര്‍ട്ട്. വ്‌ളാഡിമിര്‍ പുടിന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍, ലണ്ടന്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തരിശുഭൂമിയായി മാറിയേക്കാം എന്നാണ് കരുതപ്പടുന്നത് . ഇതിനായി വന്‍ ആയുധ ശേഖരം പുട്ടിന്‍ ഒരുക്കിയിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.
റഷ്യയിലെ ആണവ ശാസ്ത്രജ്ഞന്‍മാര്‍ ഇതിനായി വലിയ തോതിലാണ് ഗവേഷണങ്ങളും ആയുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനരീതി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ലോകത്തെ ഭയപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൂപ്പര്‍ ആയുധങ്ങളുടെ ഒരു കൂട്ടം അവര്‍ നിര്‍മ്മിക്കുകയാണ് എന്നാല്‍ ഇവ വെറും ബോംബുകളും മിസൈലുകളുമല്ല എന്നതാണ് ഇതിന്റെ സവിശേഷത. ആണവശക്തിയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, റിയാക്ടര്‍-ഡ്രൈവണ്‍ ക്രൂയിസ് മിസൈലുകള്‍, ഹൈപ്പര്‍സോണിക് വാഹനങ്ങള്‍, ബഹിരാകാശത്തെ ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നിവഇതില്‍ ഉള്‍പ്പെടുന്നു.
ഇവയില്‍ ഏറ്റവും മാരകമായത് പോസിഡോണ്‍ എന്ന അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ടോര്‍പ്പിഡോയാണ്. ഇത് ഉപയോഗിച്ച് കടലിനടയില്‍ സ്ഫോടനം നടത്തിയാല്‍ പല പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും തീരദേശ നഗരങ്ങളിലും നാവിക താവളങ്ങളിലും അണുവികിരണം ഉണ്ടായ കടല്‍ ജലം വലയിസ തോതില്‍ ഇരച്ചു കയറും. പല രാജ്യങ്ങളേയും നശിപ്പിക്കാന്‍ ഇതു പോലെംൊരു സംവിധാനം ഇതു വരെ കണ്ടു പിടിച്ചിടിട്ടില്ല എന്നാണ് പുട്ടന്‍ പ്രഖ്യാപിച്ചത്. പരസ്പരം ആക്രമിക്കാതിരിക്കാന്‍ പല രാജ്യങ്ങളും തമ്മില്‍ നേരത്തേ ഉണ്ടാക്കിയിരുന്ന ഉടമ്പടികള്‍ പലതും കാലഹരണപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മില്‍ സൈനിക സംവിധാനങ്ങളില്‍ ഉണ്ടായിരുന്ന ആശയ വിനിമയ സംവിധാനങ്ങളും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.
റഷ്യ നിലവില്‍ യുക്രൈനുമായി യുദ്ധം തുടരുകയാണ്. പാശ്ചാത്യലോകത്തെ സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും വ്യക്തമായി പറയുന്ന കാര്യം 1962 മുതല്‍ ഇതുവരെയുള്ള ഏതൊരു ഘട്ടത്തേക്കാളും ലോകം ആണവ ദുരന്തത്തോട് അടുത്തിരിക്കുന്നു എന്നാണ്. റഷ്യ നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഈ ആയുധ സംവിധാനങ്ങള്‍ അവര്‍ ഇപ്പോഴും പരീക്ഷണ വിധേയമാക്കുകയാണ്. പോസിഡോണ്‍ ഒരു ചെറിയ അന്തര്‍വാഹിനിയുടെ വലിപ്പമുള്ള ഒരു ആണവശക്തിയുള്ള, ആണവ വാഹക ശേഷിയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണാണ്. ശത്രു തീരപ്രദേശങ്ങള്‍ക്ക് സമീപം പൊട്ടിത്തെറിക്കുന്നതിനുമുമ്പ്, എ.ഐ സംവിധാനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്ന് റഷ്യന്‍ സ്റ്റേറ്റ് മീഡിയയും ഉദ്യോഗസ്ഥരും അവകാശപ്പെട്ടിട്ടുണ്ട്.
ഇത്തരം ഒരു സ്ഫോടനത്തിന് വന്‍തോതിലുള്ള സുനാമി തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കഴിഞ്ഞ മാസം അവസാനമാണ് പുട്ടിന്‍ ഇതിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രഖ്യാപിച്ചത്. റഷ്യ ഒരു അന്തര്‍വാഹിനിയില്‍ നിന്ന് അത് വിക്ഷേപിക്കുകയും പിന്നീട് അതിന് ശക്തി പകരുന്ന റിയാക്ടര്‍ സജീവമാക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോസിഡോണിനെ ഒരു യഥാര്‍ത്ഥ 'അന്ത്യദിന ആയുധമായി' കണക്കാക്കാമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവും പ്രഖ്യാപിച്ചിരുന്നു. ഇതിന് ബ്രിട്ടനെ ഒന്നാകെ മുക്കിക്കളയാന്‍ കഴിയുമെന്നാണ ്ചില ഗവേഷകര്‍ വെളിപ്പെടുത്തിയത്. ഇത് 20-24 മീറ്റര്‍ നീളവും ഏകദേശം 2 മീറ്റര്‍ വ്യാസവുമുള്ളതാണെന്ന് പറയപ്പെടുന്നു.
