ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം; അവസാന സര്‍വേയില്‍ പറയുന്നത് മൂന്ന് പോയിന്റ് മുന്‍ തൂക്കത്തോടെ ട്രംപ് പ്രസിഡണ്ട് ആകുമെന്ന്; കമലയെ പിന്തുണക്കാത്തതിന്റെ പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ കലാപം

Update: 2024-11-01 04:26 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റക്ക് പാര്‍ട്ടിയിലെ കമലാ ഹാരീസിനേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് ട്രംപ്. ട്രംപിന് 49 ശതമാനം വോട്ടുകളും കമലക്ക് 46 ശതമാനം വോട്ടുകളുമാണ് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ സെപ്തംബര്‍ മാസത്തില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ കമലാഹാരീസാണ് മുന്നിട്ട് നിന്നത്. നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാററിക് പാര്‍ട്ടി നിലവിലെ പ്രസിഡന്റ് ജോബൈഡനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രംപും ഒത്തുളള ടെലിവിഷന്‍ സംവാദത്തില്‍ അദ്ദേഹം തികഞ്ഞ പരാജയമായി മാറിയ പശ്ാചത്തലത്തിലാണ് കമലയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

അത് കൊണ്ട തന്നെ കമലാ ഹാരീസിന് പ്രചാരണരംഗത്ത് കൂടുതല്‍ സമയം ലഭിച്ചിരുന്നില്ല എന്നത് ഒരു പ്രശ്നമാണ്. 18 വയസ് മുതല്‍ 29 വയസ് വരെയുള്ള ഗ്രൂപ്പില്‍ ട്രംപിനെയാണ് കൂടുതല്‍ പേരും അനുകൂലിച്ചത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും ഒരു ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. സര്‍വ്വേയുടെ മറ്റൊരു സവിശേഷത 54 ശതമാനം വനിതകള്‍ കമലയെ അനുകൂലിച്ചപ്പോള്‍ 40 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. അതിനിടയില്‍ മറ്റൊരു വിവാദം കൂടി ഉയരുകയാണ്.

പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്ററിലെ ജീവനക്കാരാണ് സ്ഥാപനം കമലാഹാരീസിനെ പിന്തുണക്കാത്തതിന്റെ പേരില്‍ കലാപം ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ ഉള്‍പ്പെട്ട വാട്ടര്‍ഗേററ് വിവാദം പുറത്ത് കൊണ്ടു വന്ന അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡെമോക്രാറ്റുകളെയാണ് പത്രം പിന്തുണയ്ക്കുന്നത്. ബില്‍ ക്ലിന്റണ്‍ മുതല്‍ ജോബൈഡന്‍ വരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ മല്‍സരിക്കുന്ന സമയത്ത് ഈ പത്രം വലിയ തോതിലുള്ള പിന്തുണയാണ് നല്‍കിയത്.

എന്നാല്‍ ഇക്കുറി കമലാഹാരിസിനെ പിന്തുണ നല്‍കേണ്ടതില്ലെന്ന മാനേജ്മെന്റ് നിലപാടിനെതിരെ സ്ഥാപനത്തിലെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. നേരത്തേ ഇതേ പത്രം കമലാഹാരിസിനെ നിരന്തരമായി പുകഴ്ത്തുകയും ട്രംപിനെ താഴ്ത്തിക്കാട്ടുകയുമായിരുന്നു ചെയ്തത്. വാഷിംഗടണ്‍ പോസ്ററിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ രാജി നല്‍കിയിട്ടുണ്ട്. സ്ഥിരമായി പത്രത്തില്‍ കോളം എഴുതുന്നവരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Tags:    

Similar News